ടി20യില്‍ കളിക്കാരന്റെ ഈഗോ ടീമിന് ദോഷം ചെയ്യും,താന്‍ കണ്ടതില്‍ ഈഗോയില്ലാത്ത താരം സഞ്ജുവെന്ന് ആരോണ്‍ ഫിഞ്ച്

അഭിറാം മനോഹർ

ബുധന്‍, 24 ഏപ്രില്‍ 2024 (20:38 IST)
Hetmeyer and Sanju Samson
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അത്ഭുതകരമായി മുന്നേറുന്ന രാജസ്ഥാന്‍ റോയല്‍സിനെയും നായകന്‍ സഞ്ജു സാംസണിനെയും പ്രശംസിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. യാതൊരുവിധ ഈഗോയും ഇല്ലാതെ കളിക്കുന്ന താരമാണ് സഞ്ജുവെന്നും ടൂര്‍ണമെന്റില്‍ രാജസ്ഥാന് അത് ഗുണകരമാകുന്നുവെന്നും ഫിഞ്ച് പറയുന്നു.
 
പക്വതയുള്ള ഇന്നിങ്ങ്‌സുകളാണ് സഞ്ജു കളിക്കുന്നത്. അതാണ് ടീമിന് വേണ്ടത്. ടി20 ക്രിക്കറ്റിന്റെ കാലത്ത് ബാറ്ററുടെ ഈഗോ പലപ്പോഴും ടീമിനെ ദോഷകരമായി ബാധിക്കും. എന്നാല്‍ ഓരോ സാഹചര്യത്തിലും എന്ത് ചെയ്യണമെന്ന് സഞ്ജുവിനറിയാം. അവിശ്വസനീയമായ രീതിയിലാണ് സഞ്ജു ടീമിനെ നയിക്കുന്നത്. രാജസ്ഥാന്‍ സമ്മര്‍ദ്ദത്തിലാകുന്ന ഘട്ടങ്ങളില്‍ പോലും ശാന്തനായ സഞ്ജുവിനെ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ഐപിഎല്ലില്‍ ഉടനീളം രാജസ്ഥാന്‍ വളരെ ക്ലിനിക്കലായിരുന്നു. അതിനുള്ള ക്രെഡിറ്റ് സഞ്ജുവിന് നല്‍കേണ്ടതുണ്ട്. ഫിഞ്ച് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍