പ്ലേ ഓഫ് ഉറപ്പിക്കാൻ ബാംഗൂർ ഇറങ്ങുന്നു, പുറത്താവാതിരിക്കാൻ പഞ്ചാബിന് വിജയം അനിവാര്യം

Webdunia
വെള്ളി, 13 മെയ് 2022 (15:50 IST)
ഐപിഎല്ലിൽ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ പഞ്ചാബും സ്ഥാനമുറപ്പിക്കാൻ ബാംഗ്ലൂരും ഇന്നിറങ്ങുന്നു. രാത്രി ഏഴരയ്ക്ക് മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിലാണ് മത്സരം. പ്ലേ ഓഫിൽ യോഗ്യത നേടാൻ അവസാന രണ്ട് മത്സരങ്ങളിൽ ബംഗ്ലൂരിന് വിജയിക്കേണ്ടതുണ്ട്. ഇന്ന് പരാജയപ്പെട്ടാൽ മറ്റ് ടീമുകളുടെ പ്രകടനത്തെ ആശ്രയിച്ചാകും ബാംഗ്ലൂരിന്റെ പ്ലേ ഓഫ് സാധ്യതകൾ.
 
അതേസമയം ടൂർണമെന്റിൽ നിലനിൽക്കാൻ പഞ്ചാബിന് വിജയം അനിവാര്യമാണ്. . ബാംഗ്ലൂരിന് 12 കളിയിൽ 14ഉം പഞ്ചാബിന് 11 കളിയിൽ 10ഉം പോയിന്റാണുള്ളത്. ബാറ്റിൻ തന്നെയാണ് ഇരു ടീമുകളുറ്റെയും കരുത്ത്. മുൻനിര താരം വിരാട് കോലിയുടെ മോശം ഫോമാണ് ആർസിബിയുടെ തലവേദന.
 
നായകൻ ഫാഫ് ഡുപ്ലസി,രജത് പട്ടിദാർ,ഗ്ലെൻ മാക്സ്‍വെൽ, ഷഹബാസ് അഹമ്മദ് ,ദിനേശ് കാർത്തിക് തുടങ്ങിയ ഹിറ്റർമാരുടെ നിരയാണ് ബാംഗ്ലൂരിനുള്ളത്. അതേസമയം ജോണി ബെയർസ്റ്റോ കൂടി ഫോമിലേക്കുയർന്നതോടെ പഞ്ചാബ് നിരയും ശക്തമാണ്.
 
ഭാനുക രജപക്സ,ജിതേഷ് ശർമ, ലിയാം ലിവിങ്‌സ്റ്റൺ എന്നിവർ വമ്പൻ അടികൾക്ക് കോപ്പുള്ളവരാണ്. കാഗിസോ റബാഡ, ആർഷദീപ് സിംഗ്,രാഹുൽ ചഹർ ഉൾപ്പെടുന്ന ബൗളിങ് നിരയും ശക്തമാണ്. ഹേസൽവുഡ്,സിറാജ്,ഹസരങ്ക,ഹർഷൽ പട്ടേൽ എന്നിവരാണ് ബാംഗ്ലൂർ ബൗളിങിന്റെ കരുത്ത്.

അനുബന്ധ വാര്‍ത്തകള്‍

Next Article