ഇന്ന് ജയിച്ചാല്‍ ആര്‍സിബി പ്ലേ ഓഫില്‍

Webdunia
വെള്ളി, 13 മെയ് 2022 (14:42 IST)
ഇന്ന് ഐപിഎല്ലില്‍ വാശിയേറിയ പോരാട്ടം. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരാളി പഞ്ചാബ് കിങ്‌സാണ്. നിലവില്‍ പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്താണ് ആര്‍സിബി. പഞ്ചാബ് എട്ടാം സ്ഥാനത്തും. ഇന്നെ കളി ജയിച്ചാല്‍ ആര്‍സിബിക്ക് പ്ലേ ഓഫ് ഉറപ്പിക്കാം. 12 കളികള്‍ പൂര്‍ത്തിയായപ്പോള്‍ ഏഴ് ജയവുമായി 14 പോയിന്റാണ് ആര്‍സിബിക്ക് ഇപ്പോള്‍ ഉള്ളത്. മറുവശത്ത് പഞ്ചാബിന് കാര്യങ്ങള്‍ അത്ര പന്തിയല്ല. ഇന്നത്തെ കളി തോറ്റാല്‍ പ്ലേ ഓഫില്‍ കയറാനുള്ള നേരിയ സാധ്യത പോലും പഞ്ചാബിന് ഇല്ലാതാകും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article