നിലവില്‍ 12 കളികളില്‍ ഏഴ് ജയവും അഞ്ച് തോല്‍വിയുമായി 14 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്. പ്ലേ ഓഫിന് മുന്‍പ് രാജസ്ഥാന് ശേഷിക്കുന്നത് രണ്ട് കളികള്‍. ഇതില്‍ ഒരു ജയം അത്യാവശ്യമാണ്. രണ്ട് കളികളില്‍ ഒരു ജയം ഉറപ്പിച്ചില്ലെങ്കില്‍ സഞ്ജുവിന്റെ രാജസ്ഥാന് പ്ലേ ഓഫ് കാണാതെ പുറത്താകും. ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, ചെന്നൈ സൂപ്പര്‍ കിങ്സ് എന്നിവര്‍ക്കെതിരെയാണ് രാജസ്ഥാന്റെ ശേഷിക്കുന്ന മത്സരങ്ങള്‍.