RCB: ആർസിബിയുടെ വഴികളടഞ്ഞു, കോലിയ്ക്ക് ഈ സാലയും കപ്പില്ലാതെ മടങ്ങാം

അഭിറാം മനോഹർ
തിങ്കള്‍, 22 ഏപ്രില്‍ 2024 (16:43 IST)
ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലും പരാജയപ്പെട്ടതോടെ ആര്‍സിബിയുടെ പ്ലേ ഓഫ് സാധ്യതകള്‍ ഏതാണ്ട് അടഞ്ഞു. കണക്കുകളില്‍ സാധ്യത ഇപ്പോഴും ഉണ്ടെങ്കിലും ഇനിയുള്ള മത്സരങ്ങളില്‍ ഉണ്ടായേക്കാവുന്ന ഒരു തോല്‍വി പോലും ആര്‍സിബിക്ക് പുറത്തേക്കുള്ള വഴി തുറക്കും. നിലവില്‍ കളിച്ച 8 മത്സരങ്ങളില്‍ 7 മത്സരങ്ങളിലും ആര്‍സിബി പരാജയപ്പെട്ടുകഴിഞ്ഞു. ഒരു മത്സരത്തില്‍ വിജയിച്ച് 2 പോയന്റുകള്‍ മാത്രമാണ് ടീമിനുള്ളത്.
 
ശേഷിക്കുന്ന 6 മത്സരങ്ങളില്‍ വിജയിച്ചാല്‍ പോലും 14 പോയന്റുകള്‍ മാത്രമെ ആര്‍സിബിക്ക് നേടാനാവുള്ളു. പ്ലേ ഓഫില്‍ കയറാനായി 16 പോയന്റുകളാണ് സാധാരണ ആവശ്യമായി വരാറുള്ളത്. അതിനാല്‍ തന്നെ ഇനി ആര്‍സിബി പ്ലേഓഫിലെത്തണമെങ്കില്‍ അത്ഭുതങ്ങള്‍ തന്നെ നടക്കണം. ഐപിഎല്ലില്‍ ഒരു സീസണിലും 14 പോയന്റുമായി ഒരു ടീമും പ്ലേ ഓഫിലെത്തിയിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article