1.04 മീറ്ററാണ് കോലിയുടെ അരക്കെട്ട് ഉയരം. ഫുള്‍ടോസ് ബോള്‍ ഈ അളവിനു മുകളിലേക്ക് പോയാല്‍ മാത്രമേ അരക്കെട്ടിനു മുകളിലേക്കുള്ള നോ ബോള്‍ കോലിക്ക് അനുവദിക്കാന്‍ സാധിക്കൂ. ഹര്‍ഷിത് റാണ എറിഞ്ഞ പന്തിന്റെ ഉയരം 0.92 മീറ്റര്‍ മാത്രമായിരുന്നു. പോപ്പിങ് ക്രീസ് കടക്കുമ്പോഴുള്ള ബോളിന്റെ ഉയരമാണ് ഇത്തരത്തില്‍ തേര്‍ഡ് അംപയര്‍ ട്രാക്ക് ചെയ്യുക. നിയമപ്രകാരം നോ ബോള്‍ അനുവദിക്കേണ്ടതിന് 0.12 മീറ്റര്‍ താഴെയാണ് ഹര്‍ഷിത് റാണയുടെ പന്ത് പോപ്പിങ് ക്രീസ് കടക്കുന്നത്. ലോ ഫുള്‍ ടോസ് കൂടിയായ ഈ പന്ത് വിക്കറ്റിലേക്ക് താഴുന്ന രീതിയിലാണ് പോപ്പിങ് ക്രീസ് കടക്കുന്നതെന്നും ബോള്‍ ട്രാക്കിങ്ങില്‍ വ്യക്തമാണ്. അതായത് ക്രീസില്‍ നിന്ന് കളിച്ചാല്‍ പോലും നോ ബോള്‍ അനുവദിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്ന് അര്‍ത്ഥം.This is clearly a fair ball, it was slow full toss and dipping.
— ANSHUMAN (@AvengerReturns) April 21, 2024
Virat Kohli was angry for no reason. #KKRvRCB pic.twitter.com/nxyM4CbqdU