Rajasthan Royals vs Kolkata Knight Riders: ആദ്യ മത്സരത്തിലെ തോല്‍വിയുടെ നിരാശ മറികടക്കാന്‍ രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഇന്ന് രണ്ടാമത്തെ മത്സരത്തിനു ഇറങ്ങുന്നു. ഗുവാഹത്തിയില്‍ വെച്ചാണ് രാജസ്ഥാന്‍ - കൊല്‍ക്കത്ത പോരാട്ടം. സീസണിലെ ആദ്യ മത്സരത്തില്‍ ഇരു ടീമുകളും തോല്‍വി വഴങ്ങിയിരുന്നു. കൊല്‍ക്കത്ത റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോടും രാജസ്ഥാന്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിനോടുമാണ് തോറ്റത്.
പരുക്കില്‍ നിന്ന് പൂര്‍ണ മുക്തി നേടാത്ത സഞ്ജു സാംസണ്‍ ഇന്നും ഇംപാക്ട് പ്ലെയര്‍ ആയിരിക്കും. സഞ്ജുവിനു പകരം റിയാന്‍ പരാഗ് തന്നെ ഇന്നത്തെ മത്സരത്തിലും രാജസ്ഥാനെ നയിക്കും. ആദ്യ മത്സരത്തില്‍ റിയാന്‍ പരാഗിന്റെ ക്യാപ്റ്റന്‍സി ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.
നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത ആര്‍സിബിയോടു ഏകപക്ഷീയമായാണ് തോറ്റത്. ബാറ്റിങ്ങിലും ബൗളിങ്ങിലും കൊല്‍ക്കത്തയ്ക്കു കാര്യമായി തിളങ്ങാന്‍ സാധിച്ചിട്ടില്ല. പുതിയ ടീം കോംബിനേഷന്‍ വിജയവഴിയില്‍ എത്തിക്കാനാണ് ഇന്ന് കൊല്‍ക്കത്ത ലക്ഷ്യമിടുക.