ലഖ്നൗവിൽ നിന്നും രാഹുൽ പുറത്ത്, നിക്കോളാസ് പുറാൻ നായകനാകും, ടീമിൽ നിലനിർത്തുക യുവതാരങ്ങളെ

അഭിറാം മനോഹർ

ചൊവ്വ, 29 ഒക്‌ടോബര്‍ 2024 (16:55 IST)
LSG Retention
വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ ഏതെല്ലാം താരങ്ങളെ നിലനിര്‍ത്തണമെന്ന കാര്യത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് തീരുമാനത്തിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. വെസ്റ്റിന്‍ഡീസ് താരം നിക്കോളാസ് പുറാനാണ് ലഖ്‌നൗ ആദ്യ പരിഗണന നല്‍കുന്നത്. ഇന്ത്യന്‍ താരങ്ങലായ രവി ബിഷ്‌ണോയ്, ആയുഷ് ബദോനി, മായങ്ക് യാദവ് എന്നിവരെയും ലഖ്‌നൗ നിലനിര്‍ത്തും. ഇതോടെ കെ എല്‍ രാഹുല്‍ ഫ്രാഞ്ചൈസി വിടുമെന്ന് ഉറപ്പായി. 
 
 ഐപിഎല്‍ 2025ല്‍ ലഖ്‌നൗവിനെ നയിക്കുക നിക്കോളാസ് പുറാനാകുമെന്നാണ് ലഖ്‌നൗവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷവും പുറാന്‍ തന്നെയായിരുന്നു നായകന്‍. വെസ്റ്റിന്‍ഡീസ് ദേശീയ ടീമിനെ പരിശീലിപ്പിച്ചതിന്റെ പരിചയവും അദ്ദേഹത്തിനുണ്ട്. കൂടാതെ പേസര്‍ മായങ്ക് അഗര്‍വാള്‍,സ്പിന്നര്‍ രവി ബിഷ്‌ണോയ് എന്നിവരെ നിലനിര്‍ത്താനും ടീം തീരുമാനിച്ചു. ലഖ്‌നൗവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.
 
2023ല്‍ 16 കോടിയ്ക്കാണ് പുറാന്‍ ലഖ്‌നൗവിലെത്തുന്നത്. കഴിഞ്ഞ സീസണില്‍ നായകനായും മികച്ച പ്രകടനമാണ് പുറാന്‍ നടത്തിയത്. അതേസമയം ഐപിഎല്ലില്‍ ഭാവിയെ കണക്കാക്കി യുവതാരങ്ങളായ മായങ്ക യാദവ്, രവി ബിഷ്‌ണോയ് എന്നിവരെ നിലനിര്‍ത്താനാണ് ലഖ്‌നൗവിന്റെ തീരുമാനം. അടിസ്ഥാന വിലയായ 20 കോടിയ്ക്കാണ് മായങ്ക് യാദവിനെ ലഖ്‌നൗ സ്വന്തമാക്കിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍