Virat Kohli Issue: നിങ്ങൾ അർഹിക്കുന്നതേ നിങ്ങൾക്ക് കിടു, കോലിക്ക് മറുപടിയുമായി നവീൻ ഉൾ ഹഖ്

Webdunia
ചൊവ്വ, 2 മെയ് 2023 (14:25 IST)
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ വിരാട് കോലിയുമായുണ്ടായ വാക്കുതർക്കത്തിൽ പ്രതികരണവുമായി ലഖ്നൗ ജയൻ്സ് താരം നവീൻ ഉൾ ഹഖ്. നിങ്ങൾ അർഹിക്കുന്നതെ നിങ്ങൾക്ക് കിട്ടുവെന്നും അത് അങ്ങനെയാവണമെന്നും അങ്ങനെയെ ആവു എന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ നവീൻ കുറിച്ചു.
 
മത്സരത്തിനിടെ അവസാന ഓവറുകളിൽ ലഖ്നൗ ബാറ്റിനിങ്ങിൽ ഉണ്ടായിരുന്ന നവീനോടും അമിത് മിശ്രയോടും കോലി വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. കോലിക്ക് മറുപടിയുമായി അമിത് മിശ്ര ഇടപ്പെട്ടപ്പോൾ അമ്പയർ എത്തിയാണ് രംഗം ശാന്തമാക്കിയത്. പിന്നീട് ഹസ്തദാനത്തിനിടെ നവീനും കോലിയും പിന്നെയും ഉടക്കി. തുടർന്ന് ഇരുടീമുകളിലെയും താരങ്ങളെത്തിയാണ് കോലിയേയും നവീനെയും പിന്തിരിപ്പിച്ചത്. ഇതിന് ശേഷം ലഖ്നൗ താരം കെയ്ൽ മയേഴ്സുമായി കോലി സംസാരിക്കുന്നതിനിടെ ലഖ്നൗ മെൻ്റർ ഗൗതം ഗംഭീർ കോലിക്കടുത്തെത്തി മയേഴ്സിനെ കൊണ്ടുപോയി. ഇതിന് ശേഷമാണ് കോലിയും ഗംഭീറും തമ്മിൽ വാക്‌തർക്കത്തിൽ ഏർപ്പെട്ടത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article