വഴക്ക് പറഞ്ഞു തീര്‍ക്കാന്‍ രാഹുല്‍ വിളിച്ചു, മൈന്‍ഡ് ചെയ്യാതെ നവീന്‍; കോലിക്കും അനിഷ്ടം (വീഡിയോ)

ചൊവ്വ, 2 മെയ് 2023 (11:34 IST)
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് - റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരശേഷം വിരാട് കോലിയോട് സംസാരിക്കാന്‍ തയ്യാറാകാതെ ലഖ്‌നൗ താരം നവീന്‍ ഉള്‍ ഹഖ്. മത്സരത്തിനിടെ ഇരുവരും തമ്മില്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നു. നവീന്‍ ബാറ്റ് ചെയ്യുന്നതിനിടെ കോലി സ്ലെഡ്ജ് ചെയ്യുകയായിരുന്നു. നവീനെ നോക്കി ഷൂസ് ഉയര്‍ത്തി കാണിക്കുകയും കോലി ചെയ്തതായി വീഡിയോയില്‍ വ്യക്തമായിരുന്നു. 
 
കോലിയും നവീനും തമ്മില്‍ പിച്ചിന് നടുവില്‍ വെച്ച് തന്നെ വലിയ വാക്കേറ്റമുണ്ടായി. അമിത മിശ്രയും അംപയറുമാണ് ആ സമയത്ത് കോലിയേയും നവീനെയും അനുരഞ്ജിപ്പിക്കാന്‍ ശ്രമം നടത്തിയത്. മത്സരശേഷവും കോലി-നവീന്‍ പോര് തുടര്‍ന്നു. 

Naveen ul haq denied to talk with Kohli #ViratKohli #Gambhir #RCBVSLSG pic.twitter.com/227EBY4ry4

— aqqu who (@aq30__) May 1, 2023
മത്സരശേഷം ലഖ്‌നൗ നായകന്‍ കെ.എല്‍.രാഹുല്‍ വിരാട് കോലിയോട് നവീനുമായുള്ള പ്രശ്‌നത്തെ കുറിച്ച് സംസാരിക്കുകയും അതിനുശേഷം നവീനെ അടുത്തേക്ക് വിളിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ കോലി നില്‍ക്കുന്നതുകൊണ്ട് രാഹുലിന്റെ ക്ഷണം നവീന്‍ നിരസിക്കുകയായിരുന്നു. മത്സരശേഷം ഹസ്തദാനം നടത്തുമ്പോഴും കോലി നവീനോട് എന്തോ ദേഷ്യപ്പെട്ട് പറയുന്നുണ്ടായിരുന്നു. 

Here is the whole fight scenario

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍