Virat Kohli: വിരാട് കോലിക്ക് ഒരു കോടി പിഴ, ഗൗതം ഗംഭീറിന് 25 ലക്ഷം !

Webdunia
ചൊവ്വ, 2 മെയ് 2023 (13:35 IST)
Virat Kohli: ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം വിരാട് കോലി, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ ഗൗതം ഗംഭീര്‍, ലഖ്‌നൗ താരം നവീന്‍ ഉള്‍ ഹഖ് എന്നിവര്‍ക്ക് പിഴ. മാച്ച് ഫീയുടെ നൂറ് ശതമാനം വിരാട് കോലിയും ഗൗതം ഗംഭീറും പിഴയടയ്ക്കണം. കോലി ഒരു കോടി ഏഴ് ലക്ഷം രൂപയും ഗംഭീര്‍ 25 ലക്ഷവുമാണ് പിഴയടയ്‌ക്കേണ്ടത്. ഐപിഎല്‍ പെരുമാറ്റച്ചട്ടം പ്രകാരം ആര്‍ട്ടിക്കള്‍ 2.21 ലെവല്‍ 2 തെറ്റാണ് ഇരുവരും ചെയ്തിരിക്കുന്നത്. മത്സരശേഷം ഇരുവരും ഗ്രൗണ്ടില്‍ വെച്ച് വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. 
 
മാച്ച് ഫീയുടെ 50 ശതമാനമാണ് നവീന്‍ ഉള്‍ ഹഖ് പിഴയടയ്‌ക്കേണ്ടത്. കോലിയുമായുള്ള വാക്ക് തര്‍ക്കമാണ് നവീന് പണി കിട്ടാന്‍ കാരണം. 1.79 ലക്ഷമാണ് നവീന്‍ പിഴയടയ്‌ക്കേണ്ടത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article