KL Rahul: കെ.എല്‍.രാഹുലിന്റെ പരുക്ക് ഗുരുതരം? ഇനിയുള്ള മത്സരങ്ങള്‍ നഷ്ടമായേക്കും

Webdunia
ചൊവ്വ, 2 മെയ് 2023 (13:23 IST)
KL Rahul: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാംപില്‍ ആശങ്കയായി നായകന്‍ കെ.എല്‍.രാഹുലിന്റെ പരുക്ക്. തിങ്കളാഴ്ച റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുമ്പോഴാണ് രാഹുലിന് പരുക്കേറ്റത്. വലത് തുടയില്‍ പരുക്കേറ്റ രാഹുല്‍ ലഖ്‌നൗവിന്റെ ഇന്നിങ്‌സ് ഏറ്റവും അവസാനമാണ് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത്. വേദന കാരണം രാഹുല്‍ ഓടാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. 
 
ഏതാനും ദിവസം താരത്തിന് വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ അടുത്ത മൂന്ന് മത്സരങ്ങള്‍ രാഹുലിന് നഷ്ടമായേക്കും. രാഹുലിന് പകരം ക്രുണാല്‍ പാണ്ഡ്യയായിരിക്കും ലഖ്‌നൗവിനെ നയിക്കുക. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article