Kedar Jadav: ധോണിയുടെ വജ്രായുധം ഇനി കോലിക്കൊപ്പം കളിക്കും, ഡേവിഡ് വില്ലിക്ക് പകരം ആര്‍സിബി സ്വന്തമാക്കിയത് ഈ മുതിര്‍ന്ന താരത്തെ

Webdunia
ചൊവ്വ, 2 മെയ് 2023 (12:52 IST)
Kedar Jadav: ഐപിഎല്ലില്‍ കേദാര്‍ ജാദവിനെ സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. പരുക്കേറ്റ് പുറത്തായ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ഡേവിഡ് വില്ലിക്ക് പകരമാണ് ആര്‍സിബി ജാദവിനെ സ്വന്തമാക്കിയത്. അടിസ്ഥാന വിലയായ ഒരു കോടിക്കാണ് ജാദവ് ആര്‍സിബിയില്‍ എത്തിയിരിക്കുന്നത്. 
 
ഐപിഎല്ലില്‍ 93 മത്സരങ്ങളില്‍ നിന്ന് 1196 റണ്‍സ് നേടിയ താരമാണ് കേദാര്‍ ജാദവ്. 2016, 2017 സീസണുകളിലായി ആര്‍സിബിക്ക് വേണ്ടി 17 മത്സരങ്ങള്‍ ജാദവ് കളിച്ചിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടി 73 ഏകദിനങ്ങളും ഒന്‍പത് ടി 20 മത്സരങ്ങളും ജാദവ് കളിച്ചിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article