Mumbai Indians: പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യന്‍സ്

രേണുക വേണു
വ്യാഴം, 9 മെയ് 2024 (08:50 IST)
Mumbai Indians: ഐപിഎല്‍ 2024 സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യന്‍സ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദ് ജയിച്ചതോടെയാണ് മുംബൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ പൂര്‍ണമായി അടഞ്ഞത്. ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ഉയര്‍ന്ന മാര്‍ജിനില്‍ ജയിച്ചാലും ഇനി മുംബൈ ഇന്ത്യന്‍സിന് രക്ഷയില്ല. 
 
12 കളികളില്‍ നിന്ന് ഏഴ് ജയത്തോടെ ഹൈദരബാദ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തി. ഹൈദരബാദിന് 14 പോയിന്റും നാലാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന് 12 പോയിന്റുമാണ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ജയിച്ചാലും മുംബൈയ്ക്ക് 12 പോയിന്റേ ആകൂ. അപ്പോഴും നാലാം സ്ഥാനത്തുള്ള ചെന്നൈയുടെ നെറ്റ് റണ്‍റേറ്റ് മറികടക്കുക അസാധ്യം. മാത്രമല്ല ചെന്നൈയ്ക്ക് മൂന്ന് മത്സരങ്ങള്‍ ഇനിയും അവശേഷിക്കുന്നുണ്ട്. 
 
ഇന്ന് നടക്കാനിരിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു vs പഞ്ചാബ് കിങ്‌സ് മത്സരത്തിനു ശേഷം മറ്റൊരു ടീമും പ്ലേ ഓഫ് കാണാതെ പുറത്താകും. ഈ മത്സരത്തില്‍ ആര് തോല്‍ക്കുന്നോ ആ ടീമായിരിക്കും പ്ലേ ഓഫ് കാണാതെ പുറത്താകുക. 16 പോയിന്റുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article