ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി നേടിയ നോ-ലുക്ക് സിക്‌സ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ശര്‍ദുല്‍ താക്കൂറിന്റെ ഓവറിലാണ് കോലി നോ-ലുക്ക് സിക്‌സ് പായിച്ചത്. ഈ പന്ത് ചെന്നുവീണത് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിനു പുറത്താണ്.
ഹിറ്റ് ചെയ്യുന്ന സമയത്ത് പന്തിനൊപ്പം ദൃഷ്ടി പോകാത്തതാണ് നോ-ലുക്ക് സിക്‌സിന്റെ പ്രത്യേകത. ബാറ്ററുടെ ശ്രദ്ധ ഷോട്ടില്‍ മാത്രമായിരിക്കും. പെര്‍ഫക്ട് ടൈമിങ്ങും കൈ കരുത്തുമാണ് നോ-ലുക്ക് സിക്‌സ് പായിക്കാന്‍ വേണ്ടത്. നേരത്തെ ധോണി അടക്കം നിരവധി താരങ്ങള്‍ നോ-ലുക്ക് സിക്‌സ് പായിച്ചിട്ടുണ്ട്. കോലിയുടെ നോ-ലുക്ക് സിക്‌സ് 82 മീറ്ററായിരുന്നു.