ഒരു 15-20 റണ്‍സ് കൂടുതല്‍ ഉണ്ടെങ്കില്‍ മത്സരഫലം മാറിയേനെ: വിരാട് കോലി

Webdunia
ശനി, 25 സെപ്‌റ്റംബര്‍ 2021 (09:09 IST)
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റിനു തോല്‍വി വഴങ്ങിയ ശേഷം പ്രതികരണവുമായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി. ആദ്യം ബാറ്റ് ചെയ്ത് പകുതിയായതോടെ പിച്ച് വേഗം കുറഞ്ഞെന്നും 15-20 റണ്‍സ് വരെ ടീം ടോട്ടലില്‍ കൂടുതല്‍ ഉണ്ടായിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നു എന്നും കോലി പറഞ്ഞു. 175 റണ്‍സ് ഉണ്ടായിരുന്നെങ്കില്‍ അത് ജയിക്കാനുള്ള സ്‌കോര്‍ ആകുമായിരുന്നു എന്നും കോലി പറഞ്ഞു. 'ബൗളിങ്ങില്‍ കൂടുതല്‍ മികച്ച പ്രകടനം വേണമായിരുന്നു. മധ്യ ഓവറുകളും ഡെത്ത് ഓവറുകളും ചെന്നൈ നന്നായി എറിഞ്ഞു. സ്ലോവര്‍ ബോളുകളും യോര്‍ക്കറുകളും അവര്‍ നന്നായി എറിഞ്ഞു. ഞങ്ങളുടെ ബൗളിങ് വിഭാഗത്തിനു അതാണ് സാധിക്കാതെ പോയത്,' കോലി പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article