14കാരനായ രാജസ്ഥാന്‍ റോയല്‍സ് താരം വൈഭവ് സൂര്യവംശിയുടെ കാര്യത്തില്‍ എല്ലാവരും അല്പം ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യന്‍ ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നേടിയ അതിവേഗ സെഞ്ചുറിയോടെയാണ് 14കാരന്‍ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയത്. എന്നാല്‍ മുംബൈക്കെതിരായ മത്സരത്തില്‍ വൈഭവ് പൂജ്യനായി മടങ്ങിയിരുന്നു.
അവനെ ഇപ്പോള്‍ തന്നെ വാനോളം പുകഴ്ത്തരുത് എന്നാണ് എനിക്ക് പറയാനുള്ളത്. അവനെ പോലുള്ള യുവ പ്രതിഭകള്‍ക്ക് വളരാന്‍ സമയവും സാഹചര്യവും ആവശ്യമാണ്. അവന്‍ കൂടുതല്‍ മികച്ചവനായി വരും. പക്ഷേ നമ്മള്‍ അവന് മുകളില്‍ അമിത പ്രതീക്ഷകളുടെ ഭാരം ഏല്‍പ്പിക്കരുത്. അരങ്ങേറ്റ മത്സരത്തില്‍ പോലും അവന്‍ ആദ്യ പന്തില്‍ സിക്‌സര്‍ നേടിയിരുന്നു. അങ്ങനെയൊരു സമ്മര്‍ദ്ദം ഒരു കെണിയായി മാറിയേക്കാമെന്നും ഗവാസ്‌കര്‍ പറഞ്ഞു.