IPL 2025: രാമനവമി ആഘോഷത്തെ തുടർന്ന് കെകെആർ- ലഖ്നൗ മത്സരം ഏപ്രിൽ 6ലേക്ക് മാറ്റി

അഭിറാം മനോഹർ
ശനി, 29 മാര്‍ച്ച് 2025 (12:20 IST)
രാമനവമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകള്‍ മുന്‍നിര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്റസും തമ്മിലുള്ള ഐപിഎല്‍ മത്സരം ഏപ്രില്‍ 6ല്‍ നിന്നും ഏപ്രില്‍ 8ലേക്ക് മാറ്റി. ഗുവാഹത്തിയിലേക്ക് വേദി മാറ്റുമെന്ന മുന്‍ അഭ്യൂഹങ്ങളെല്ലാം തള്ളികളഞ്ഞാണ് മത്സരം കൊല്‍ക്കത്തയില്‍ തന്നെ നടക്കുമെന്ന് ബിസിസിഐ അറിയിച്ചത്.
 
ഉത്സവസമയത്ത് നഗരത്തീല്‍ കൂടുതല്‍ സുരക്ഷ ആവശ്യമുണ്ടെന്നത് കണക്കിലെടുത്താണ് തീരുമാനം. മാറ്റത്തിന്റെ ഫലമായി ഏപ്രില്‍ 6ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള ഒരു മത്സരം മാത്രമെ ഉണ്ടാകു. ഏപ്രില്‍ 8ന് 2 മത്സരങ്ങള്‍ ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം 3:30ന് ആകും കൊല്‍ക്കത്ത- ലഖ്‌നൗ പോരാട്ടം. രാത്രിയില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article