Shardul Thakur: ഐപിഎൽ കളിച്ചില്ലെങ്കിൽ കൗണ്ടി, അത്രയെ ഈ ഷാർദൂൽ കണ്ടിട്ടുള്ളു, ഇതാണ് ആറ്റിറ്റ്യൂഡ് എന്ന് ആരാധകർ

അഭിറാം മനോഹർ

വെള്ളി, 28 മാര്‍ച്ച് 2025 (13:18 IST)
ഇന്ത്യന്‍ ദേശീയ ടീമിലും ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനങ്ങള്‍ നടത്തുന്ന താരമായിട്ടും 2025ലെ മെഗാതാരലേലത്തില്‍ ശാര്‍ദൂല്‍ ഠാക്കൂറിനെ ഒരു ടീമും സ്വന്തമാക്കിയിരുന്നില്ല. ഐപിഎല്ലില്‍ അണ്‍സോള്‍ഡായി മാറിയ താരം ലഖ്‌നൗവിലെത്തുന്നത് ലഖ്‌നൗവിലെ പ്രധാന ബൗളര്‍മാര്‍ക്ക് പരിക്കേറ്റത് മൂലമായിരുന്നു. എന്നാല്‍ ഐപിഎല്‍ ഇല്ലായിരുന്നെങ്കില്‍ താന്‍ കൗണ്ടി കളിക്കാനിരിക്കുകയായിരുന്നുവെന്നും അതിന് മുന്‍പ് പക്ഷേ ലഖ്‌നൗവില്‍ നിന്നും വിളി വന്നെന്നുമാണ് ഷാര്‍ദൂല്‍ ഠാക്കൂര്‍ പറയുന്നത്.
 
 ഐപിഎല്ലില്‍ കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഏപ്രില്‍- മെയ് മാസത്തില്‍ എസെക്‌സിനായി കൗണ്ടി ക്രിക്കറ്റില്‍ കളിക്കാനിരിക്കുകയായിരുന്നു. എന്നാല്‍ അതിന് മുന്‍പ് തന്നെ എല്‍എസ്ജിയില്‍ നിന്നും വിളി വന്നു. ഇതെല്ലാം ക്രിക്കറ്റില്‍ നടക്കുന്നതാണ്. എന്നെ ഐപിഎല്ലില്‍ ഒരു ടീമും എടുത്തില്ല. എന്നാല്‍ കളിക്കാര്‍ക്ക് പരിക്കേറ്റതോടെ എല്‍എസ്ജി എന്നെ സമീപിച്ചു. ഞാന്‍ അത് സ്വീകരിച്ചു,
 
 ഞാന്‍ എപ്പോഴും പറയാറുണ്ട്. സ്‌കില്ലും പ്രതിഭയും എപ്പോഴുമുണ്ട്. ചില മോശം സമയമുണ്ടാകാം എന്ന് മാത്രം. രഞ്ജിട്രോഫി നോക്കൗട്ട് ഘട്ടത്തില്‍ സഹീര്‍ഖാനാണ് എന്നെ വിളിക്കുന്നത്. നിന്നെ ടീമിലെടുക്കാന്‍ ഞങ്ങള്‍ക്ക് പ്ലാനുണ്ട്. നീ വരികയാണെങ്കില്‍ ആദ്യ കളി മുതല്‍ നീയുണ്ടാകും എന്നാണ് പറഞ്ഞിരുന്നത്. എനിക്ക് ഐപിഎല്‍ ഇല്ലെങ്കില്‍ കൗണ്ടി കളിക്കാനായിരുന്നു പ്ലാന്‍ ഉണ്ടായിരുന്നത്. ഐപിഎല്ലിലെ മത്സരശേഷം പര്‍പ്പിള്‍ ക്യാപ് സ്വീകരിക്കവെ ശാര്‍ദൂല്‍ ഠാക്കൂര്‍ പറഞ്ഞു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍