Jasprit Bumrah: പരുക്കിനെ തുടര്‍ന്നുള്ള വിശ്രമത്തിനു ശേഷം ജസ്പ്രിത് ബുംറ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ ബുംറ മുംബൈ ഇന്ത്യന്‍സിനായി ഇറങ്ങും. ഐപിഎല്‍ കളിക്കാന്‍ താരം പൂര്‍ണ കായികക്ഷമത വീണ്ടെടുത്തെന്നാണ് വിവരം.
ഏപ്രില്‍ ഏഴിനു മുംബൈയിലെ വാങ്കെഡെ സ്റ്റേഡിയത്തില്‍ വെച്ചാണ് മുംബൈ - ബെംഗളൂരു പോരാട്ടം. ഈ മത്സരത്തില്‍ ബുംറ കളിക്കും. അതേസമയം ഏപ്രില്‍ നാലിനു നടക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് - മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ ബുംറ ഉണ്ടാകില്ല. സീസണിലെ മുംബൈയുടെ അഞ്ചാമത്തെ മത്സരത്തിലാണ് ബുംറ കളത്തിലിറങ്ങുക.
ബുംറയുടെ അസാന്നിധ്യത്തില്‍ ട്രെന്റ് ബോള്‍ട്ടും ദീപക് ചഹറുമാണ് മുംബൈയുടെ പേസ് ആക്രമണത്തിനു നേതൃത്വം നല്‍കുന്നത്. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിനിടെയാണ് താരത്തിനു പരുക്ക് പറ്റിയത്. ഇംഗ്ലണ്ടിനെതിരായ ട്വന്റി 20, ഏകദിന പരമ്പരകള്‍ക്കുള്ള ടീമിലും ബുംറ ഉണ്ടായിരുന്നില്ല. ചാംപ്യന്‍സ് ട്രോഫിയും താരത്തിനു നഷ്ടമായി.