കോടികൾക്ക് പുല്ലുവില, ഐപിഎൽ ലേലത്തിൽ 3 ഓസീസ് താരങ്ങൾക്ക് വേണ്ടി ടീമുകൾ മുടക്കിയത് 52 കോടി!

Webdunia
ചൊവ്വ, 19 ഡിസം‌ബര്‍ 2023 (16:22 IST)
ഐപിഎല്‍ താരലേലത്തിലെ എക്കാലത്തെയും ഉയര്‍ന്ന വിലയുള്ള കളിക്കാരനെന്ന പാറ്റ് കമ്മിന്‍സിന്റെ റെക്കോര്‍ഡ് നേട്ടത്തിന് അല്പായുസ്സ്. 2024ലെ ഐപിഎല്‍ സീസണിന് മുന്നോടിയായുള്ള താരലേലത്തില്‍ 20.5 കോടി രൂപയ്ക്കായിരുന്നു ഓസീസ് നായകനായ പാറ്റ് കമ്മിന്‍സിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ലേലത്തില്‍ സ്വന്തമാക്കിയത്. എന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ തന്നെ കമ്മിന്‍സിന്റെ ഈ നേട്ടം ഓസീസ് ടീമിലെ സഹതാരമായ മിച്ചല്‍ സ്റ്റാര്‍ക്ക് മറികടന്നു. 24.75 കോടി രൂപ മുടക്കിയാണ് സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത തങ്ങളുടെ ടീമിലെയ്‌ക്കെത്തിച്ചത്.
 
ഏകദിന ലോകകപ്പ് വിജയികളായതിന് പിന്നാലെ ഓസീസ് താരങ്ങളെയാണ് പ്രധാനമായി ഫ്രാഞ്ചൈസികളെല്ലാം തന്നെ നോട്ടമിട്ടത്. ലോകകപ്പ് ഫൈനല്‍ ഹീറോയായ ട്രാവിസ് ഹെഡിനെ 6.8 രൂപ മുടക്കി ഹൈദരാബാദ് നേരത്തെ തങ്ങളുടെ പാളയത്തിലെത്തിച്ചിരുന്നു. മൂന്ന് താരങ്ങള്‍ക്കും വേണ്ടി 52.05 കോടി രൂപയാണ് ടീമുകള്‍ മുടക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article