ഹെൻറിച്ച് ക്ലാസന് റിട്ടെൻഷൻ തുക 23 കോടിയോ?, കാരണമായത് ബിസിസിഐയുടെ പുതിയ തീരുമാനം

അഭിറാം മനോഹർ

വ്യാഴം, 17 ഒക്‌ടോബര്‍ 2024 (11:37 IST)
Klassen
ഐപിഎല്ലില്‍ ഫ്രാഞ്ചൈസികള്‍ക്ക് നിലനിര്‍ത്താവുന്ന കളിക്കാരെ പ്രഖ്യാപിക്കാനുള്ള സമയപരിധി അടുത്തിരിക്കെ റിട്ടെന്‍ഷന്‍ നയത്തില്‍ ചെറിയ മാറ്റം വരുത്തി ബിസിസിഐ. അഞ്ച് ക്യാപ്ഡ് താരങ്ങളെയും ഒരു അണ്‍ ക്യാപ്ഡ് താരത്തെയുമാണ് മെഗാതാരലേലത്തിന് മുന്‍പായി നിലനിര്‍ത്താന്‍ ടീമുകള്‍ക്ക് അനുവാദമുള്ളത്. ഇതില്‍ നിലനിര്‍ത്തുന്ന ആദ്യ താരത്തിന് 18 കോടിയും രണ്ടാമത്തെ താരത്തിന് 14 കോടിയും മൂന്നാമത്തെ താരത്തിന് 11 കോടിയും നാലാമത്തെ താരത്തിന് 18 കോടിയും അഞ്ചാമത്തെ താരത്തിന് 14 കോടിയുമാണ് ബിസിസിഐ നിശ്ചയിച്ചിരുന്നത്. അണ്‍ക്യാപ്ഡ് താരത്തിന് 4 കോടിയായും നിശ്ചയിക്കപ്പെട്ടിരുന്നു.
 
ഇതോടെ ഓരോ ടീമിനും അനുവദിച്ച 120 കോടിയില്‍ 79 കോടി രൂപ കളിക്കാരെ റിട്ടെന്‍ഷന്‍ ചെയ്യാനായി മാത്രം ടീമുകള്‍ക്ക് ചെലവഴിക്കാം. ഇതോടെ താരലേലത്തില്‍ 41 കോടിയാകും ടീമുകളുടെ പേഴ്‌സില്‍ ഉണ്ടാവുക. എന്നാല്‍ പുതിയ നിര്‍ദേശപ്രകാരം ആദ്യം നിലനിര്‍ത്തുന്ന അഞ്ച് താരങ്ങള്‍ക്കായി ചെലവഴിക്കുന്ന തുകയില്‍ ഓരോ താരത്തിനും നിശ്ചിത തുകയെന്നത് മാറ്റി ചെലവഴിക്കാവുന്ന 75 കോടിയില്‍ ഓരോ താരത്തിന് എത്ര പ്രതിഫലം നല്‍കാമെന്ന് ടീമുകള്‍ക്ക് തീരുമാനിക്കാനാകും.
 
 ഇതോടെ നിലനിര്‍ത്തുന്ന ഒരു താരത്തിന് മാത്രം 30 കോടി മുടക്കാന്‍ ടീമുകള്‍ക്കാവും. ഇതോടെയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 23 കോടി നല്‍കി ദക്ഷിണാഫ്രിക്കന്‍ താരമായ ഹെന്റിച്ച് ക്ലാസനെ ടീമില്‍ നിലനിര്‍ത്തുന്നത്. പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക് ഇന്‍ഫോയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെയുള്ള നിര്‍ദേശപ്രകാരം പരമാവധി ഒരു താരത്തിനായി നല്‍കാവുന്ന തുക 18 കോടിയാണെങ്കിലും ഒരു കളിക്കാരന് അധികമായി ടീമുകള്‍ തുക മുടക്കുകയാണെങ്കില്‍ ആ തുക ബിസിസിഐ അക്കൗണ്ടിലേക്ക് പോകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പുതിയ നിര്‍ദേശപ്രകാരം അഞ്ച് കളിക്കാര്‍ക്കായി ചെലവഴിക്കാവുന്ന 75 കോടിയില്‍ ഓരോ കളിക്കാരനും എത്ര തുക നല്‍കണമെന്ന് ടീമുകള്‍ക്ക് തീരുമാനിക്കാനാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍