Hardik Pandya vs R Sai Kishore: ഗുജറാത്ത് ടൈറ്റന്‍സ് സ്പിന്നര്‍ ആര്‍.സായ് കിഷോറിനോടു മോശമായി പെരുമാറി മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ. അഹമ്മദബാദില്‍ നടന്ന ഗുജറാത്ത് - മുംബൈ പോരാട്ടത്തിനിടെയാണ് നാടകീയ രംഗങ്ങള്‍. സായ് കിഷോറിനെ നോക്കി ഹാര്‍ദിക് മോശം വാക്ക് പ്രയോഗിക്കുകയും ചെയ്തു.
മുംബൈ ഇന്നിങ്‌സിന്റെ 15-ാം ഓവറിലെ നാലാം പന്തിലാണ് ഇരു താരങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായത്. ഹാര്‍ദിക് പാണ്ഡ്യ പിച്ചില്‍ പ്രതിരോധിച്ച പന്ത് കൈക്കലാക്കിയ ശേഷം സായ് കിഷോര്‍ മുംബൈ നായകനെ തുറിച്ചുനോക്കി. സായ് കിഷോറിന്റെ നോട്ടം ഹാര്‍ദിക്കിനു പിടിച്ചില്ല. സായ് കിഷോര്‍ തുറിച്ചുനോക്കുന്നതില്‍ പ്രകോപിതനായ ഹാര്‍ദിക് 'പോടാ' എന്നു പറയുകയായിരുന്നു. ഇതിനിടെ ഹാര്‍ദിക് മോശം വാക്ക് പ്രയോഗിച്ചതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.