ധോനിയെ പോലെയാണ് സഞ്ജു ഇന്നലെ കളിച്ചത്. വളരെയധികം സ്പെഷ്യലായ കളിക്കാരൻ: സഞ്ജുവിനെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം

Webdunia
തിങ്കള്‍, 17 ഏപ്രില്‍ 2023 (12:58 IST)
രാജസ്ഥാൻ റോയൽസ്- ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിന് പിന്നാലെ രാജസ്ഥാൻ നായകൻ സഞ്ജു സാംസണിനെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. സഞ്ജു വളരെയധികം സ്പെഷ്യലായുള്ള കളിക്കാരനാണെന്നും തീർച്ചയായും ഇന്ത്യയ്ക്ക് വേണ്ടി കളിക്കേണ്ട താരമാണെന്നും ഹർഭജൻ പറഞ്ഞു.
 
ഇന്നലെ ഒരു നായകൻ്റെ പ്രകടനമാണ് സഞ്ജുവിൽ നിന്നും കണ്ടത്. ടീമിലെ മറ്റ് കളിക്കാർക്ക് കൂടി ധൈര്യം നൽകുന്നതായിരുന്നു സഞ്ജുവിൻ്റെ പ്രകടനം. ഹെറ്റ്മെയറേക്കാൾ മത്സരത്തിൽ സ്വാധീനം പുലർത്തിയത് സഞ്ജുവായിരുന്നു. ജയിക്കാനുള്ള അവസരമൊരുക്കിയത് സഞ്ജുവാണ് ഹെറ്റ്മെയർ അത് പൂർത്തീകരിക്കുകയായിരുന്നു ചെയ്തത്. മത്സരശേഷം ഹർഭകൻ പറഞ്ഞു. നിങ്ങളുടെ കഴിവിൽ നിങ്ങൾക്ക് വിശ്വാസമുണ്ടെങ്കിൽ മത്സരം നിങ്ങൾക്ക് അവസാനം വരെ കൊണ്ടുപോകാം. മഹേന്ദ്രസിംഗ് ധോനി അങ്ങനെയായിരുന്നു ചെയ്തത്. ധോനിയെ പോലെയാണ് സഞ്ജു ഇന്നലെ കളിച്ചത്. വളരെയധികം സ്പെഷ്യലായ കളിക്കാരനാണ് സഞ്ജു. തീർച്ചയായും അവൻ ഇന്ത്യയ്ക്കായി കളിക്കണം. ഹർഭജൻ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article