ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടാനൊരുങ്ങുന്ന രാജസ്ഥാൻ നായകൻ സഞ്ജു സാംസണെ കാത്ത് അപൂർവ നേട്ടം. ഐപിഎല്ലിൻ്റെ ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങിയ സഞ്ജു തുടർന്നുള്ള രണ്ട് മത്സരങ്ങളിലും റൺസൊന്നും നേടാനാവാതെയാണ് മടങ്ങിയത്. ഇന്ന് ഗുജറാത്തിനെതിരെ രാജസ്ഥാൻ കളിക്കാനിറങ്ങുമ്പോൾ 2022ലെ ഐപിഎൽ ഫൈനലിലെ തോൽവിയ്ക്ക് പകരം വീട്ടാനാകും രാജസ്ഥാൻ ലക്ഷ്യമിടുന്നത്.