Gujarat Titans: രാജസ്ഥാനില്‍ നിന്നുവന്ന ബട്‌ലര്‍ ഓപ്പണിങ്ങില്‍, ബംഗ്ലൂര്‍ വിട്ട സിറാജ് ബൗളിങ് കുന്തമുന; ഗുജറാത്ത് വീണ്ടും കപ്പ് തൂക്കുമോ?

രേണുക വേണു

വ്യാഴം, 20 മാര്‍ച്ച് 2025 (10:22 IST)
Gujarat Titans

Gujarat Titans: കഴിഞ്ഞ സീസണിലെ മോശം പ്രകടനം ശുഭ്മാന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിക്ക് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഈ സീസണില്‍ കൂടി ഗില്‍ നിരാശപ്പെടുത്തിയാല്‍ താരത്തിന്റെ ക്യാപ്റ്റന്‍സി ഭാവി തുലാസില്‍ ആകും. എന്തായാലും മെഗാ താരലേലത്തില്‍ മികച്ച താരങ്ങളെ സ്വന്തമാക്കി ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് ഗുജറാത്ത് ഇറങ്ങുന്നത്. 
 
രാജസ്ഥാന്‍ റോയല്‍സിന്റെ വിശ്വസ്തനായിരുന്ന ജോസ് ബട്‌ലര്‍ ആണ് ഇത്തവണ ശുഭ്മാന്‍ ഗില്ലിനൊപ്പം ഓപ്പണ്‍ ചെയ്യുക. സായ് സുദര്‍ശന്‍ വണ്‍ഡൗണ്‍ ഇറങ്ങും. ഷാരൂഖ് ഖാന്‍, ഗ്ലെന്‍ ഫിലിപ്‌സ്, രാഹുല്‍ തെവാത്തിയ എന്നിവരാണ് നാല് മുതല്‍ ആറ് വരെയുള്ള നമ്പറുകളില്‍ ബാറ്റ് ചെയ്യുക. 
 
വാഷിങ്ടണ്‍ സുന്ദര്‍ ആയിരിക്കും പ്രധാന ഓള്‍റൗണ്ടര്‍. സുന്ദറിനൊപ്പം മുഹമ്മദ് അര്‍ഷാദ് ഖാനും കൂടി ചേരുമ്പോള്‍ ഓള്‍റൗണ്ടര്‍ യൂണിറ്റിനു കരുത്താകും. റാഷിദ് ഖാന്‍, കഗിസോ റബാദ, മുഹമ്മദ് സിറാജ് എന്നിവര്‍ കൂടി ചേരുമ്പോള്‍ ബൗളിങ് യൂണിറ്റ് ശക്തം. 
 
മഹിപാല്‍ ലോംറര്‍, പ്രസിദ് കൃഷ്ണ എന്നിവരെയായിരിക്കും സാഹചര്യത്തിനനുസരിച്ച് ഇംപാക്ട് പ്ലെയര്‍ ആയി ഗുജറാത്ത് ഉപയോഗിക്കുക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍