സഞ്ജുവിന്റെ രാജസ്ഥാനെതിരെ കളിക്കാന്‍ ആര്‍സിബിയില്‍ ഗ്ലെന്‍ മാക്‌സ്വെല്‍ ഉണ്ടാകില്ല !

Webdunia
ചൊവ്വ, 5 ഏപ്രില്‍ 2022 (12:16 IST)
രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി ഗ്ലെന്‍ മാക്‌സ്വെല്‍ കളിക്കില്ലെന്ന് റിപ്പോര്‍ട്ട്. ആര്‍സിബി ക്യാംപിനൊപ്പം ചേര്‍ന്ന മാക്‌സ്വെല്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം പരിശീലനത്തിന് ഇറങ്ങിയിരുന്നു. എന്നാല്‍, ഇന്ന് രാജസ്ഥാനെതിരെ നടക്കുന്ന മത്സരത്തില്‍ മാക്‌സ്വെല്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകില്ലെന്നാണ് വിവരം. ഏപ്രില്‍ ഒന്‍പതിന് മുംബൈ ഇന്ത്യന്‍സിനെതിരെ നടക്കുന്ന മത്സരത്തിലായിരിക്കും മാക്‌സ്വെല്‍ ആര്‍സിബിക്കായി കളത്തിലിറങ്ങുക. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article