പടിക്കല്‍ കലമുടച്ച് സണ്‍റൈസേഴ്‌സ് ഹൈദരബാദ്; വീണ്ടും തോല്‍വി

ചൊവ്വ, 5 ഏപ്രില്‍ 2022 (08:02 IST)
ഐപിഎല്‍ 15-ാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിന് വീണ്ടും തോല്‍വി. ഇന്നലെ നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് 12 റണ്‍സിന്റെ തോല്‍വിയാണ് സണ്‍റൈസേഴ്‌സ് വഴങ്ങിയത്. കളിച്ച രണ്ട് കളികളില്‍ രണ്ടിലും തോറ്റ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ഹൈദരബാദ് ഇപ്പോള്‍. 
 
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടപ്പെടുത്തി 157 റണ്‍സെടുക്കാനേ സണ്‍റൈസേഴ്‌സിന് സാധിച്ചുള്ളൂ. 
 
പേസ് ബൗളര്‍ ആവേശ് ഖാനാണ് ലഖ്‌നൗവിന്റെ വിജയശില്‍പ്പി. വിജയത്തിലേക്ക് കുതിക്കുകയായിരുന്ന സണ്‍റൈസേഴ്‌സിനെ ആവേശ് ഖാന്‍ അവസാന ഓവറുകളില്‍ പിടിച്ചുകെട്ടി. നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് ആവേശ് ഖാന്‍ സ്വന്തമാക്കിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍