ഐപിഎല്ലിൽ ഇന്ന് അവസാനസ്ഥാനക്കാരുടെ പോരാട്ടം, ആദ്യ വിജയം തേടി ഡൽഹിയും മുംബൈയും

Webdunia
ചൊവ്വ, 11 ഏപ്രില്‍ 2023 (15:59 IST)
ഐപിഎല്ലിൽ ഇന്ന് നടക്കുന്ന പോരാട്ടത്തിൽ സീസണിലെ അവസാനസ്ഥാനക്കാരായ ഡൽഹി ക്യാപ്പിറ്റൽസും മുംബൈ ഇന്ത്യൻസും നേർക്കുനേർ എത്തുന്നു. കളിച്ച എല്ലാ മത്സരങ്ങളും തോറ്റ ഇരുടീമുകൾക്കും ഇന്നത്തെ മത്സരം നിർണായകമാണ്. മുംബൈ സീസണിലെ 2 മത്സരങ്ങൾ തോറ്റപ്പോൾ 3 മത്സരങ്ങൾ തോറ്റാണ് ഡൽഹിയുടെ വരവ്.
 
ഇതുവരെ തിളങ്ങാത്ത മുൻനിരയും, ശരാശരിയിലും മോശമായ ബൗളിംഗുമാണ് മുംബൈയെ വലയ്ക്കുന്നത്. മധ്യനിരയിൽ തിലക് വർമ ഒഴികെ മറ്റ് താരങ്ങളെല്ലാം നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. ഓൾ റൗണ്ടർ കാമറൂൺ ഗ്രീൻ ബൗളിംഗിലും ബാറ്റിംഗിലും പരാജയമാണ്. അതേസമയം പൃഥ്വി ഷായ്ക്ക് റൺസ് കണ്ടെത്താൻ പറ്റാത്തതും വാർണറുടെ മെല്ലെപ്പോക്കും ഡൽഹിയെ വലയ്ക്കുന്നു. ടീമിൽ എടുത്തു പറയത്തക്കതായ പ്രകടനം ഒരു താരവും കാഴ്ചവെച്ചിട്ടില്ല. ബൗളിംഗിൽ നോർക്കിയയ്ക്ക് പകരം ലുങ്കി എങ്കിടിയും മുകേഷ് കുമാറിന് പകരം ചേതൻ സക്കറിയയും ഇന്ന് ഇറങ്ങിയേക്കും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article