എന്തുകൊണ്ട് ചെയ്സ് ചെയ്യുമ്പോഴും മോശം സ്ട്രൈക്ക് റേറ്റ്, രാഹുലിൻ്റെ മറുപടി ഇങ്ങനെ

ചൊവ്വ, 11 ഏപ്രില്‍ 2023 (14:37 IST)
ഐപിഎല്ലിലെ ത്രില്ലർ പോരാട്ടത്തിനിടുവിൽ അവസാന പന്തിലാണ് ആർസിബിക്കെതിരെ ലഖ്നൗ വിജയം സ്വന്തമാക്കിയത്. തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമാായെങ്കിലും മാർക്കസ് സ്റ്റോയ്നിസും നിക്കോളാസ് പൂരനും നടത്തിയ വെടിക്കെട്ട് പ്രകടനങ്ങളാണ് ടീമിനെ വിജയത്തിലെത്തിച്ചത്. മത്സരത്തിൽ 20 പന്തിൽ നിന്നും വെറും 18 റൺസാണ് ലഖ്നൗ നായകനായ കെ എൽ രാഹുൽ നേടിയത്. ഇതോടെ രാഹുലിനെതിരായ വിമർശനം ശക്തമായിരിക്കുകയാണ്. തൻ്റെ മോശം സ്ട്രൈക്ക്റേറ്റിനെ പറ്റി കെ എൽ രാഹുൽ പറയുന്നത് ഇങ്ങനെ.
 
അവിശ്വസനീയമായ മത്സരമാണ് നടന്നത്. ചിന്നസ്വാമി പോലുള്ള വേദികളിൽ മാത്രമാണ് ഇത്തരത്തിലുള്ള അവസാന ബോൾ ത്രില്ലറുകൾ സാധിക്കു. ഞങ്ങൾ എവിടെയായിരുന്നു അവസാനം ഞങ്ങൾ എവിടെയെത്തി എന്നത് കാണാൻ മനോഹരമാണ്. ഞങ്ങൾക്ക് തുടക്കത്തിൽ തന്നെ 2-3 വിക്കറ്റുകൾ നഷ്ടമായി. അത് സമ്മർദ്ദം സൃഷ്ടിച്ചിരുന്നു. ലോവർ ഓഡറിലെ ബാറ്റർമാരുടെ പ്രകടനമാണ് ഈ വിജയം നേടിതന്നത്.
 
എൻ്റെ സ്ട്രൈക്ക്റേറ്റ് മികച്ച ഒന്നായി എനിക്കും തോന്നുന്നില്ല. എനിക്ക് കൂടുതൽ റൺസ് നേടണമെന്നും നല്ല സ്ട്രൈക്ക്റേറ്റിൽ കളിക്കണമെന്നും ഉണ്ടായിരുന്നു. എന്നാൽ തുടക്കത്തിൽ തന്നെ 2-3 വിക്കറ്റുകൾ നഷ്ടമായത് സമ്മർദ്ദമുണ്ടാക്കി. എനിക്ക് നിക്കോളാസ് പൂരനൊപ്പം ബാറ്റിംഗ് അവസാനിപ്പിക്കണമെന്നുണ്ടായിരുന്നു. 5,6,7 പൊസിഷനുകളിൽ ബാറ്റ് ചെയ്യുന്നതാണ് ഏറ്റവും പ്രയാസകരം. സ്റ്റോയ്നിസിൻ്റെയും നിക്കോളാസ് പൂരൻ്റെയും ബിഗ് ഹിറ്റുകളെ പറ്റി നമുക്കറിയാം. ആയുഷ് ബദോനിയും മികച്ച പ്രകടനം നടത്തി. കെ എൽ രാഹുൽ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍