സിംബാബ്വെയ്‌ക്കെതിരായ അപ്രതീക്ഷിത തോല്‍വിയോടെ ഓസ്‌ട്രേലിയ പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തേക്ക് വീണു. ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രീലങ്ക, ഒമാന്‍ എന്നിവര്‍ക്കെതിരെയാണ് ഓസ്‌ട്രേലിയയ്ക്കു ഇനി കളികളുള്ളത്. ഈ രണ്ട് മത്സരങ്ങളും ജയിച്ചാല്‍ മാത്രമേ ഓസ്‌ട്രേലിയയ്ക്കു സൂപ്പര്‍ എട്ടില്‍ പ്രവേശിക്കാന്‍ സാധിക്കൂ.