ആ രണ്ട് ശതമാനം സാധ്യതയും അസ്തമിച്ചു ! പ്ലേ ഓഫ് കാണാതെ ചെന്നൈ സൂപ്പര്‍ കിങ്‌സും പുറത്ത്

Webdunia
വെള്ളി, 13 മെയ് 2022 (08:31 IST)
ഐപിഎല്‍ 15-ാം സീസണില്‍ പ്ലേ ഓഫ് കാണാതെ കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്‌സും പുറത്തായി. മുംബൈ ഇന്ത്യന്‍സ് പുറത്തായതിനു പിന്നാലെയാണ് ചെന്നൈയും പുറത്തായിരിക്കുന്നത്. വ്യാഴാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റിന് ചെന്നൈ തോല്‍വി വഴങ്ങിയിരുന്നു. സീസണില്‍ 12 കളികള്‍ പൂര്‍ത്തിയായപ്പോള്‍ എട്ട് എണ്ണത്തിലും തോറ്റ് ചെന്നൈ പോയിന്റ് ടേബിളില്‍ ഒന്‍പതാം സ്ഥാനത്താണ്. ശേഷിക്കുന്ന രണ്ട് കളികള്‍ ജയിച്ചാലും ചെന്നൈ ഇനി പ്ലേ ഓഫില്‍ കയറില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article