രവീന്ദ്ര ജഡേജയും ചെന്നൈ സൂപ്പര്‍ കിങ്‌സും രണ്ട് വഴിക്ക് !

ബുധന്‍, 11 മെയ് 2022 (17:28 IST)
രവീന്ദ്ര ജഡേജയെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫ്രാഞ്ചൈസി. ജഡേജയും ചെന്നൈ ക്യാംപും തമ്മില്‍ അത്ര നല്ല ബന്ധത്തിലല്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇനി ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി ജഡേജ കളിക്കില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. 
 
ഡല്‍ഹിക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് പ്ലേയിങ് ഇലവനില്‍ ജഡേജ ഉണ്ടായിരുന്നില്ല. പ്ലേയിങ് ഇലവനില്‍ നിന്ന് ജഡേജയെ ഒഴിവാക്കിയത് ഫിറ്റ്‌നെസ് ആശങ്കകള്‍ മൂലമാണെന്നാണ് അന്ന് ചെന്നൈ നായകന്‍ ധോണി പറഞ്ഞത്. എന്നാല്‍, പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കിയതില്‍ ജഡേജയ്ക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം. ഇക്കാര്യം ഫ്രാഞ്ചൈസിയെ അറിയിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്‍സ്റ്റഗ്രാമില്‍ ജഡേജയെ അണ്‍ഫോളോ ചെയ്തിരിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍