ഐപിഎല്ലില്‍ മോശം പ്രകടനം തുടരുന്ന മുംബൈ ഇന്ത്യന്‍സിന് ആശ്വാസമായി പുതിയ വാര്‍ത്ത. ബോര്‍ഡര്‍- ഗവാസ്‌കര്‍ പരമ്പരയിലേറ്റ പരിക്കിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ എന്‍സിഎയില്‍ ബൗളിംഗ് പുനരാരംഭിച്ചു. ഇതോടെ ബുമ്ര ഇത്തവണ ഐപിഎല്ലില്‍ മുംബൈ ടീമില്‍ തിരിച്ചെത്താനുള്ള സാധ്യതയേറി. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലേറ്റ പരിക്കിനെ തുടര്‍ന്ന് ചാമ്പ്യന്‍സ് ട്രോഫിയടക്കം പ്രധാനമത്സരങ്ങള്‍ ബുമ്രയ്ക്ക് നഷ്ടമായിരുന്നു.
ഐപിഎല്ലില്‍ തുടര്‍ച്ചയായി 2 തോല്‍വികളേറ്റുവാങ്ങി സീസണ്‍ ആരംഭിച്ച മുംബൈയ്ക്ക് വലിയ ആശ്വാസമാണ് ഈ വാര്‍ത്ത. ഐപിഎല്ലില്‍ പൂര്‍ണമായി ഫിറ്റ്‌നസ് തെളിയിച്ചാല്‍ മാത്രമെ ബുമ്രയ്ക്ക് കളിക്കാന്‍ എന്‍സിഎ അനുമതി നല്‍കുകയുള്ളു. ഐപിഎല്ലിന് ശേഷം ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പര കൂടി കണക്കിലെടുത്തെ ബിസിസിഐ ബുമ്രയ്ക്ക് അനുമതി നല്‍കുകയുള്ളു.