എന്ത് ബുമ്ര, മറ്റേത് ബൗളറേയും പോലെ മാത്രം, ഇംഗ്ലണ്ട് പര്യടനത്തിൽ അവൻ ഞെട്ടിക്കുമെന്ന് കരുതുന്നില്ല, 2 മാസം മുൻപെ വെടി പൊട്ടിച്ച് ഡക്കറ്റ്

അഭിറാം മനോഹർ

വ്യാഴം, 20 മാര്‍ച്ച് 2025 (20:29 IST)
ജൂണ്‍ മുതല്‍ ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ വിജയസാധ്യത ഇംഗ്ലണ്ടിനെന്ന് ഇംഗ്ലണ്ട് ഓപ്പണര്‍ ബെന്‍ ഡക്കറ്റ്. ഇന്ത്യന്‍ പേസ് ആക്രമണത്തിന്റെ കുന്തമുനയായ ജസ്പ്രീത് ബുമ്രയെ നേരിടുന്നത് വെല്ലുവിളിയാണെങ്കിലും ബുമ്ര ഞെട്ടിക്കുമെന്ന് കരുതുന്നില്ലെന്ന് ബെന്‍ ഡെക്കറ്റ് പറയുന്നു.
 
 ഏറ്റവും ഒടുവില്‍ ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനത്തിന് വന്നപ്പോള്‍ 2-2 സമനിലയായിരുന്നു ഫലം. 2020ല്‍ ഇന്ത്യയില്‍ പര്യടനത്തിന് വന്ന ഇംഗ്ലണ്ടിനെ 4-1ന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. നാട്ടില്‍ കളിക്കുന്നതും വിദേശത്ത് കളിക്കുന്നതും തമ്മില്‍ അന്തരമുണ്ടെന്നും അതിനാല്‍ തന്നെ ഇംഗ്ലണ്ടില്‍ ഇന്ത്യയെ തോല്‍പ്പിക്കാനാകുമെന്നും ബെന്‍ ഡെക്കറ്റ് വ്യക്തമാക്കി.
 
 ബുമ്രയെ നേരിടുക എന്നത് വെല്ലുവിളിയേറിയ കാര്യമാണെങ്കിലും അദ്ദേഹത്തില്‍ നിന്നും വലിയ അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. മുന്‍പ് 5 ടെസ്റ്റുകള്‍ അടങ്ങിയ പരമ്പരയില്‍ ബുമ്രയെ നേരിട്ടുണ്ട്. അദ്ദേഹം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് എനിക്ക് ഊഹിക്കാം. ബുമ്രയുടെ മികവുകള്‍ എന്തെന്ന് എനിക്ക് വ്യക്തമായി അറിയാം. അതിനാല്‍ ഈ പരമ്പരയില്‍ ബുമ്ര ഞെട്ടിക്കാനൊന്നും പോകുന്നില്ല. റെഡ് ബോളില്‍ മുഹമ്മദ് ഷമി സൃഷ്ടിക്കുന്ന വെല്ലുവിളിയേക്കാള്‍ കൂടുതലൊന്നും ബുമ്രയില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല. ബെന്‍ ഡെക്കറ്റ് പറഞ്ഞു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍