ഐപിഎല്ലില്‍ വമ്പന്‍ സ്‌കോറുകള്‍ പതിവാക്കിയിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. കഴിഞ്ഞ സീസണില്‍ നിന്നും 2024 സീസണിലേക്ക് എത്തുമ്പോള്‍ ഐപിഎല്ലിലെ ഏറ്റവും വിനാശകരമായ ബാറ്റിംഗ് നിരയാണ് ഹൈദരാബാദിനുള്ളത്. പ്രോഗ്രാം ചെയ്ത കണക്കെ ആദ്യ പന്ത് മുതല്‍ പ്രഹരിക്കുന്ന ഓപ്പണര്‍മാര്‍ക്ക് പിന്നാലെ ക്ലാസന്‍, നിതീഷ് കുമാര്‍ റെഡ്ഡി,അബ്ദുള്‍ സമദ് മുതല്‍ നായകന്‍ പാറ്റ് കമ്മിന്‍സ് വരെ വെടിക്കെട്ടിന് തിരികൊളുത്താന്‍ കഴിവുള്ളവരാണ്.
ഇന്നലെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ പവര്‍ പ്ലേയില്‍ 125 റണ്‍സാണ് ഹൈദരാബാദ് അടിച്ചെടുത്തത്. ഐപിഎല്‍ ചരിത്രത്തില്‍ പവര്‍ പ്ലേയില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 12 പന്തില്‍ 46 റണ്‍സ് നേടി പുറത്തായ അഭിഷേക് ശര്‍മ പുറത്തായതോടെയാണ് ഹൈദരാബാദ് ഇന്നിങ്ങ്‌സിന്റെ വേഗത കുറഞ്ഞത്. 32 പന്തില്‍ 89 റണ്‍സെടുത്തിരുന്ന ഓപ്പണര്‍ ട്രാവിസ് ഹെഡ് കൂടി പുറത്തായതോടെ സ്‌കോറിംഗിന്റെ വേഗത കുറഞ്ഞു. ഇല്ലായിരുന്നുവെങ്കില്‍ ഐപിഎല്‍ ചരിത്രത്തിലെ ആദ്യ 300 ഇന്നലെ പിറക്കുമായിരുന്നു.