കോലിയാണ് ആ സെഞ്ചുറി നേടിയതെങ്കിൽ കാണാമായിരുന്നു, 2 മാസം പുകഴ്ത്തൽ മാത്രമായേനെ: ഹർഭജൻ

അഭിറാം മനോഹർ

വ്യാഴം, 18 ഏപ്രില്‍ 2024 (17:58 IST)
കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ബട്ട്‌ലര്‍ നേടിയ സെഞ്ചുറി നേടിയത് വിരാട് കോലിയായിരുന്നുവെങ്കില്‍ കോലിയെ പുകഴ്ത്തി മാസങ്ങള്‍ തന്നെ കടന്നുപോയെനെയെന്ന് മുന്‍ ഇന്ത്യന്‍ താരമായ ഹര്‍ഭജന്‍ സിംഗ്. കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ രാജസ്ഥാനെ വിജയത്തിലേക്കെത്തിച്ചത് ജോസ് ബട്ട്‌ലറുടെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. ബട്ട്‌ലര്‍ അവിശ്വസനീയമായ കളിക്കാരനാണെന്നും എന്നാല്‍ ധോനിക്കും കോലിക്കും ലഭിക്കുന്നത് പോലെ അദ്ദേഹത്തിന് പ്രശംസ ലഭിക്കുന്നില്ലെന്ന് ഹര്‍ഭജന്‍ വ്യക്തമാക്കി.
 
ബട്ട്‌ലര്‍ വളരെ സ്‌പെഷ്യലായിട്ടുള്ള കളിക്കാരനാണ്. ഒരു വ്യത്യസ്ത തലത്തിലുള്ള പ്ലെയര്‍. ഇതാദ്യമായല്ല ബട്ട്‌ലര്‍ ഇത് ചെയ്യുന്നത്. പല തവണ ഇതിന് മുന്‍പും ചെയ്തിട്ടുണ്ട്. മുന്നോട്ട് പോകുമ്പോഴും ഇത്തരം ഇന്നിങ്ങ്‌സുകള്‍ ആവര്‍ത്തിക്കാന്‍ ബട്ട്‌ലറിന് സാധിക്കും. ഞാന്‍ ബട്ട്‌ലറിനെ പറ്റി കൂടുതല്‍ സംസാരിക്കുന്നില്ല.കാരണം അയാളൊരു ഇന്ത്യന്‍ താരമല്ല. കോലിയാണ് ഈ സെഞ്ചുറി നേടിയിരുന്നതെങ്കില്‍ 2 മാസത്തോളം അതേപറ്റി പറഞ്ഞ് നടന്നേനെ, ധോനിയുടെ മൂന്ന് സിക്‌സുകളെ പറ്റി പറയുന്നത് പോലെ. ഹര്‍ഭജന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍