തോല്‍ക്കാത്തത് ചെന്നൈയോ, ധോണിയോ ?; ഈ ജയങ്ങളുടെ പിന്നില്‍ ഒരു മാ‍രക സീക്രട്ട് ഉണ്ട്!

Webdunia
തിങ്കള്‍, 15 ഏപ്രില്‍ 2019 (14:58 IST)
ഐപിഎല്‍ പന്ത്രണ്ടാം സീസണിലും പതിവ് പോലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തന്നെയാണ് ഒന്നാമത്. തോല്‍‌വിയുടെ വക്കിലെത്താന്‍ പോലും ആഗ്രഹിക്കാത്തവരുടെ കൂട്ടമായിട്ടാണ് മഹേന്ദ്ര സിംഗ് ധോണിയും സംഘവും ഗ്രൌണ്ടിലിറങ്ങുന്നത്.

മുംബൈ ഇന്ത്യന്‍സിനോട് ഏറ്റ പരാജയം മാത്രമാണ് ചെന്നൈയെ നിരാശപ്പെടുത്തിയത്. എന്നാല്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ് എന്നീ ടീമുകളെ നിസാരമായി പരാജയപ്പെടുത്താന്‍ ചെന്നൈയ്‌ക്ക് സാധിച്ചു.

സൂപ്പര്‍ കിംഗ്‌സിന്റെ ശക്തിയെന്നാല്‍ ധോണിയെന്ന അതികായനാണെന്ന് എല്ലാവര്‍ക്കുമറിയാം. വയസന്‍‌ പടയെന്ന വിമര്‍ശിച്ചവരെ അതിശയിപ്പിക്കുന്ന പ്രകടനം പുറത്തെടുക്കാന്‍ ചെന്നൈയ്‌ക്ക് കഴിയുന്നത് ധോണിയുടെസാന്നിധ്യം കൊണ്ടു മാത്രമാണ്. ഡ്രസിംഗ് റൂമിലും പുറത്തും താരങ്ങള്‍ തമ്മില്‍ പ്രകടിപ്പിക്കുന്ന മാനസിക അടുപ്പം അവരുടെ കരുത്ത് തന്നെയാണ്.  

മത്സരങ്ങള്‍ മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ കൈകാര്യം ചെയ്യുന്ന രീതി ആരെയും അതിശയപ്പെടുത്തും. സ്‌പിന്നര്‍മാരെ ഉപയോഗിച്ച് നേട്ടമുണ്ടാക്കുന്ന ഒരേയൊരു ക്യാപ്‌റ്റനാണ് ധോണി. ഹര്‍ഭജന്‍ സിംഗ്, ഇമ്രാന്‍ താഹിര്‍, രവീന്ദ്ര ജഡേജ, കേദാര്‍ ജാദവ്, സാന്റ്നര്‍ എന്നിവരാണ് ക്യാപ്‌റ്റന്റെ ആയുധങ്ങള്‍.

ഓരോ മത്സരത്തിലും ഓരോ രക്ഷകര്‍ ചെന്നൈയ്‌ക്കായി അവതരിക്കാറുണ്ട്. വാട്‌സണ്‍ മുതല്‍ ജഡേജവരെ നീളുന്നതല്ല ആ പട്ടിക. രജസ്ഥാന്‍ റോയല്‍‌സിനെതിരെ രക്ഷകനായി അവതരിച്ചത് സാന്റനര്‍ ആയിരുന്നുവെങ്കില്‍ കൊല്‍ക്കത്തയ്‌ക്കെതിരായ അവസാന മത്സരത്തില്‍ സുരേഷ് റെയ്‌നയാണ് ആ റോള്‍ ഭംഗിയായി കൈകാര്യം ചെയ്‌തത്.

ടീമിനെ എങ്ങനെ മുന്നോട്ട് കൊണ്ട്‌പോകാം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ധോണിക്കുണ്ടെന്നാണ് സഹതാരം ഇമ്രാന്‍ താഹിര്‍ വ്യക്തമാക്കുന്നത്. പ്ലാനിംങ് ഇല്ലെന്നും ഒഴുക്കിന് അനുസരിച്ച് പോവുകയാണ് ഞങ്ങള്‍ ചെയ്യുന്നതെന്നുമാണ് മറ്റൊരു താരം ബ്രാവോയും പറയുന്നത്.

ഈ നീക്കങ്ങള്‍ക്കെല്ലാം പിന്നില്‍ ധോണിയുടെ ഇടപെടലുകളാണെന്നതാണ് സത്യം. ഇതുവരെ ചെന്നൈ ജയിച്ച മത്സരങ്ങള്‍ അതിന് ഉദ്ദാഹരണങ്ങളാണ്. ബോളിംഗില്‍ നിര്‍ണായ മാറ്റങ്ങള്‍ വരുത്തിയും ഫീല്‍‌ഡിംഗ് ക്രമം ഒരുക്കിയും എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കി വിക്കറ്റെടുക്കുക എന്നതാണ് ധോണിയുടെ തന്ത്രം.

അനുബന്ധ വാര്‍ത്തകള്‍

Next Article