ഇന്ത്യന്‍ ടീമില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ സ്ഥാനം എന്താണെന്ന് ആര്‍ക്കും സംശയമുണ്ടാകില്ല. ടീമിന്റെ വല്യേട്ടനെന്ന ഓമനപ്പേരില്‍ അറിയപ്പെടുമ്പോഴും സഹതാരങ്ങളെ ബഹുമാനിക്കാനും അവരുമായി അടുത്തിഴപെടാനുമാണ് ധോണി എന്നും ആഗ്രഹിക്കുന്നത്.
രോഹിത് ശര്‍മ്മയും വിരാട് കോഹ്‌ലിയുമടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ ധോണിയെ മറികടന്നുള്ള ഒരു തീരുമാനത്തിനും മുതിരാറില്ല. അത് കളിക്കളത്തിലായാലും ഡ്രസിംഗ് റൂമിലായാലും അങ്ങനെ തന്നെ.
എന്നാല്‍, രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ മൽസരത്തിനിടെ അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്‌ത് ക്ഷുഭിതനായി മൈതാനത്തിറങ്ങിയ മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ പ്രവര്‍ത്തി ചെയ്യപ്പെടേണ്ടതാണ്.
അമ്പയറുടെ തീരുമാനം അതിശയപ്പെടുത്തുന്ന തരത്തിലായതാണ് ധോണിയെ അതിരുവിട്ട പെരുമാറ്റത്തിന് പ്രേരിപ്പിച്ചത്. ഡഗ് ഔട്ടിൽ നിന്നും മൈതാനത്തേക്ക് കടന്ന ധോണിയെ കണ്ട് രാജസ്ഥാന്‍ താരങ്ങള്‍ പോലും ഞെട്ടി. ഗ്യാലറിയിലെ ബഹളം കേട്ട് തിരിഞ്ഞു നോക്കിയ രാജസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു വി സാംസണ്‍ ധോണിയുടെ വരവ് കണ്ട് പതറി.
മൈതാനത്തിന്റെ നടുവിലെത്തി അമ്പയര്‍മാരോട് കൈചൂണ്ടി ധോണി തര്‍ക്കിക്കുമ്പോള്‍ ബോളറായ ബെന്‍സ്‌റ്റോക്‍സും രാജസ്ഥാന്‍ നായകന്‍ അജിങ്ക്യ രഹാനെയും സമീപത്തുണ്ടായിരുന്നു. എന്നാല്‍, ധോണിയുമായി ഒരു തര്‍ക്കത്തിന് പോലും രഹാനെ മുതിര്‍ന്നില്ല. അകലം പാലിച്ചു നില്‍ക്കുക മാത്രമാണ് ചെയ്‌തത്. ടീം ഇന്ത്യയുടെ വല്യേട്ടനോട് എതിര്‍ത്തൊരു വാക്ക് പോലും സംസാരിക്കാന്‍ രാജസ്ഥാന്‍ നായകന് കഴിയുമായിരുന്നില്ല.
എന്നാല്‍ രഹാനെയുള്ള സമീപനം പ്രശംസ അര്‍ഹിക്കുന്നതാണെന്നാണ് ആരാധകര്‍ പോലും പറയുന്നത്. പ്രശ്‌നം കൈവിട്ടു പോകാവുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍ എതിര്‍ ടീം ക്യാപ്‌റ്റന്‍ എങ്ങനെ പെരുമാറണമെന്ന് രാജസ്ഥാന്‍ നായകന് കാട്ടി തന്നതെന്നായിരുന്നു ഇവര്‍ പറയുന്നത്.
ധോണിയുടെ പ്രവര്‍ത്തിയെ കുറ്റപ്പെടുത്തി മുന്‍ താരങ്ങളായ മാർക്ക് വോ, ഷോണ്‍ ടെയ്റ്റ് എന്നിവരും മുൻ ഇന്ത്യൻ താരങ്ങളായ ഹേമാങ് ബദാനി, ആകാശ് ചോപ്ര, ദീപ്ദാസ് ഗുപ്ത എന്നിവരും രംഗത്ത് എത്തിയപ്പോള്‍ സൌരവ് ഗാംഗുലി അടക്കമുള്ളവര്‍ ധോണിക്കെതിരെ ഇതുവരെ വിമര്‍ശനം ഉന്നയിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
മത്സരത്തിലെ അവസാന ഓവറിൽ ബെൻ സ്റ്റോക്സിന് വിക്കറ്റ് സമ്മാനിച്ച് ധോണി മടങ്ങിയതിന് പിന്നാലെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഓവറിലെ നാലാം പന്ത് എറിഞ്ഞതിനു പിന്നാലെ അമ്പയര്‍ ഉല്ലാസ് ഗാന്ധെ നോബോള്‍ വിളിച്ചു. എന്നാൽ ലെഗ് അമ്പയറുടെ നിർദ്ദേശപ്രകാരം അദ്ദേഹം ഈ തീരുമാനം മാറ്റി.
ഈ പന്തിൽ ജഡേജ – സാന്റ്നർ സഖ്യം രണ്ട് റണ്‍ ഓടിയെടുത്തു. ആദ്യം നോബോളെന്ന് വിളിച്ച തീരുമാനം തിരുത്തിയ അമ്പയറുടെ നടപടിക്കെതിരെ ക്രീസിൽ നിന്ന രവീന്ദ്ര ജഡേജ തർക്കിച്ചു. നോബോൾ തീരുമാനത്തിൽ അമ്പയര്‍ ഉറച്ചുനിന്നിരുന്നെങ്കിൽ ചെന്നൈയുടെ വിജയലക്ഷ്യം മൂന്നു പന്തിൽ അഞ്ചു റൺസായി കുറയുമായിരുന്നു. മാത്രമല്ല, ഒരു ഫ്രീഹിറ്റും ലഭിക്കുമായിരുന്നു.
ഉല്ലാസ് ഗാന്ധെയും ലെഗ് അമ്പയര്‍ ഓക്സെൻഫോർഡും കൂടിയാലോചിച്ചു. പന്ത് നോബോളല്ലെന്ന തീരുമാനത്തിൽ ഇരുവരും ഉറച്ചുനിന്നു. ഇതോടെയാണ് ക്ഷുഭിതനായ ധോണി ഡഗ് ഔട്ടിൽനിന്നും മൈതാനത്തേക്ക് എത്തിയത്.