സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് ദയനീയ പരാജയം ഏറ്റുവാങ്ങിയ അനുഭവം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയെ കടുത്ത നിരാശയിലേക്ക് തള്ളിവിട്ടുവെന്ന് സഹതാരം എബി ഡിവില്ലിയേഴ്‌സ്.
സീസണിന് മുമ്പ് നന്നായി പരിശീലനം നടത്തിയാണ് ഈ ഐ പി എല്‍ സീസണില്‍ കളിക്കാന്‍ ഇറങ്ങിയത്. സന്തുലിതയമായ ടീമാണ് ഞങ്ങളുടേത്. എന്നിട്ടും തോല്‍വിയായിരുന്നു ഫലം.
ഹൈദരാബാദിനോട് തോല്‍വി വഴങ്ങിയ ശേഷം ഹോട്ടലിലേക്ക് തിരിച്ച് പോകുമ്പോള്‍ ഞാനും കോഹ്‌ലിയും ബസില്‍ അടുത്തടുത്ത സീറ്റുകളിലായിരുന്നു. പരസ്‌പരം നോക്കിയെങ്കിലും ഒരുവാക്ക് പോലും മിണ്ടാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. ഏരെ നേരം ഞങ്ങള്‍ അങ്ങനെ ഇരുന്നു. കടുത്ത നിരാശയിലായിരുന്നു വിരാട് എന്നും എബി ഡി പറഞ്ഞു.
ഹൈദരാബാദിനെതിരെ ഇങ്ങനെയൊരു ഫലം ടീം പ്രതീക്ഷിച്ചില്ലായിരുന്നുവെന്നും ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി.