രോഹിത് മുതല്‍ ധോണിവരെ ഞെട്ടി; ഗെയില്‍ ഐപിഎല്ലില്‍ ‘ട്രിപ്പിള്‍’ അടിച്ചു - ഡിവില്ലിയേഴ്‌സ് പിന്നാലെ!

Webdunia
ചൊവ്വ, 2 ഏപ്രില്‍ 2019 (16:09 IST)
ഈ ഐപിഎല്‍ സീസണില്‍ ആരാണ് ഇതുവരെയുള്ള ബാറ്റിംഗ് ഹീറോ എന്നു ചോദിച്ചാല്‍ പല ഉത്തരങ്ങളാകും ആ‍രാധകര്‍ നല്‍കുക. മലയാളി താരം സഞ്ജു വി സാംസണ്‍ മുതല്‍ പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ കഴിഞ്ഞ സീസണില്‍ പുറത്തിരിക്കേണ്ടിവന്ന ഡേവിഡ് വാര്‍ണര്‍ വരെയുണ്ടാകും ആ പട്ടികയില്‍.

എന്നാല്‍, ഇതൊന്നും ശ്രദ്ധിക്കാതെ ഒരറ്റത്ത് നിന്ന് സിക്‍സറുകള്‍ അടിച്ചു കൂട്ടുന്ന യൂണിവേഴ്‌സല്‍ ബോസാണ് റിയല്‍ ഹീറോ എന്നാണ് ക്രിക്കറ്റ് പ്രേമികള്‍ പറയുന്നത്. സിക്‌സറുകള്‍ നേടാനുള്ള അസാമാന്യ മികവാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് താരമായ ക്രിസ് ഗെയിലിനെ പ്രിയതാരമാക്കുന്നത്.

ഇന്ത്യൻ പ്രീമിയർ ലീഗിലെ 114 ഇന്നിംഗ്‌സുകളില്‍ നിന്നായി 302 സിക്‍സറുകളാണ് ഗെയിലിന്റെ ബാറ്റില്‍ നിന്നും പറന്നത്. ഇതാണ് ഐ പി എല്ലിലെ മിന്നും താരമെന്ന പേര് അദ്ദേഹത്തിലേക്ക് മാത്രമായി ഒതുങ്ങാന്‍ കാരണമാകുന്നത്. 192 സിക്‍സറുകള്‍ അടിച്ചു കൂട്ടിയ റോയൽ ചാലഞ്ചേഴ്സ് താരം എബി ഡിവില്ലിയേഴ്‌സ് മാത്രമാണ് ഗെയിലിന്റെ ഏകദേശം അടുത്തെങ്കിലും ഉള്ളത്.

ഒരു സീസണില്‍ ശരാശരി 29 സിക്‌സറുകള്‍ വിന്‍ഡീസ് താരം നേടുന്നുണ്ടെന്നാണ് കണക്ക്. യൂണിവേഴ്‌സല്‍ ബോസിനെ പിടികൂടാന്‍ ഹിറ്റ്‌മാന്‍ എന്ന ലേബലുള്ള രോഹിത് ശര്‍മ്മയയ്‌ക്ക് പോലും കഴിയില്ല എന്നതാണ് അതിശയം. വിരാട് കോഹ്‌ലിയും ഇക്കാര്യത്തില്‍ പിന്നിലാണ്.

185 സിക്‍സറുകള്‍ മാത്രമാണ് രോഹിത്തിന് ഇതുവരെയുള്ളത്. കോഹ്‌ലിയുടെ പേരിലുള്ളത് 178 സിക്‍സറുകളും. ഐ പി എല്‍ ചരിത്രത്തിത്തില്‍ നേട്ടങ്ങള്‍ മാത്രം കൊയ്യുന്ന മഹേന്ദ്ര സിംഗ് ധോണി, സുരേഷ് റെയ്‌ന എന്നിവര്‍ക്കു പോലും കരീബിയന്‍ കരുത്തിനു മുന്നില്‍ തോല്‍‌വി സമ്മതിക്കാനെ കഴിയൂ.

ഈ സീസണില്‍ പക്വതയോടെ ബാറ്റ് വീശി മികച്ച സ്‌കോര്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന ഗെയില്‍ തന്റെ സിക്‍സര്‍ റെക്കോര്‍ഡ് ബുക്ക് പൊളിച്ചെഴുതുമെന്നാണ് ആരാധകരുടെ നിഗമനം.

അനുബന്ധ വാര്‍ത്തകള്‍

Next Article