ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ഇത്തവണയും പതിവ് തെറ്റില്ല. പാകിസ്ഥാന്‍ താരങ്ങളെ ഒഴിവാക്കി കൊണ്ടുള്ള പുതിയ സീസണാണ് അടുത്തമാസം ആദ്യം ആരംഭിക്കുക.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നമാണ് ഐ പി എല്ലില്‍ നിന്ന് പാക് താരങ്ങളെ ഒഴിവാക്കി നിര്‍ത്താന്‍ കാരണം. നിലവിലെ ടീമുകളൊന്നും പാക് താരങ്ങളെ സ്വന്തമാക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ല. അതേസമയം, പാക് താരങ്ങള്‍ ഐപിഎല്ലില്‍ കളിക്കാന്‍ താല്‍പ്പര്യം കാണിക്കുന്നവരാണ്.
ഐപിഎല്ലില്‍ നിന്ന് പാക് താരങ്ങളെ അകറ്റി നിര്‍ത്തുന്നത് നിരവധി പ്രശ്‌നങ്ങള്‍ മൂലമാണ്. രാഷ്‌ട്രീയമായ എതിര്‍പ്പും കാരണങ്ങളില്‍ ഒന്നാണ്. യുവതാരങ്ങള്‍ക്ക് കഴിവ് തെളിയിക്കാനുള്ള വേദിയായി കാണുന്ന ഐ പി എല്ലില്‍ നിന്ന് വിലക്ക് നേരിടുന്നത് പാക് താരങ്ങള്‍ക്ക് വന്‍ തിരിച്ചടിയാണ് നല്‍കുന്നത്.