ഐപിഎല്ലില്‍ കോഹ്‌ലി ഓസീസ് താരങ്ങളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുമോ ?

Webdunia
ചൊവ്വ, 28 മാര്‍ച്ച് 2017 (16:25 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മത്സരങ്ങള്‍ ഇത്തവണ കൂടുതല്‍ രൂക്ഷമായേക്കും. ഇന്ത്യ ഓസ്‌ട്രേലിയ ടെസ്‌റ്റ് മത്സരത്തിനിടെ ഓസീസ് താരങ്ങളുമായി വിരാട് കോഹ്‌ലി ഉടക്കിയതാണ് പുതിയ സാഹചര്യമുണ്ടാക്കിയിരിക്കുന്നത്.

ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഇനിയൊരിക്കലും തന്റെ നല്ല സുഹൃത്തുകളല്ലെന്ന് പരമ്പര സ്വന്തമാക്കിയ ശേഷം കോഹ്‌ലി വ്യക്തമാക്കി.

'കളത്തിന് പുറത്ത് ഓസീസ് താരങ്ങള്‍ മികച്ച സുഹൃത്തുക്കളാണെന്ന് ടെസ്റ്റ് പരമ്പരയ്‌ക്ക് മുന്നോടിയായി ഞാന്‍ പങ്കുവച്ച അഭിപ്രായം തെറ്റാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഇനിയൊരിക്കലും എന്നില്‍ നിന്നും അത്തരം വാക്കുകള്‍ നിങ്ങള്‍ കേള്‍ക്കില്ലെന്നും' - കോഹ്‌ലി വ്യക്തമാക്കി.

ഇതോടെയാണ് ഓസീസ് താരങ്ങളോട് ഐപിഎല്ലില്‍ ബാം​ഗ​ളൂ​ർ റോ​യ​ൽ ച​ല​ഞ്ചേ​ഴ്‌സ് നായകനായ കോഹ്‌ലി കൂടുതല്‍ ആക്രമണോത്സുകത കാണിക്കുമെന്ന് വ്യക്തമായത്. ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേ​വി​ഡ് വാ​ർ​ണ​ർ ന​യി​ക്കു​ന്ന
സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നോ​ടാ​ണ് ബാം​ഗ​ളൂ​രിന്റെ ആ​ദ്യ മ​ത്സ​രം.
Next Article