വാട്സണ്‍ വാ പൊളിച്ചുപോയി, മാക്‍സ്‌വെല്ലിന്റെ മുഖത്ത് നിസഹായത മാത്രം; ഡിവില്ലിയേഴ്‌സിന്റെ വരവ് ഒന്നൊന്നര വരവായിരുന്നു - ആരാധകരെ ഞെട്ടിച്ച എബിയുടെ പ്രകടനം കാണാം
എബി ഡിവില്ലിയേഴ്‌സ് എന്നു കേട്ടാല്‍ എതിരാളികള്‍ ഭയന്നു വിറയ്‌ക്കുന്നത് എന്തു കൊണ്ടാണെന്ന് ക്രിക്കറ്റ് കാണുന്നവര്‍ക്കെല്ലാമറിയാം. എത്രമികച്ച ബോളര്‍ ആയാലും ഈ ദക്ഷിണാഫ്രിക്കന്‍ താരത്തിന് മുന്നില്‍ ബോള്‍ ചെയ്യാന്‍ ഭയക്കും.
ഐപിഎല്‍ പത്താം സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ആരാധകരുടെ ശ്രദ്ധ മുഴുവന്‍ വിരാട് കോഹ്‌ലിയുടെയും ഡിവില്ലിയേഴ്‌സിന്റെയും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിലായിരുന്നു. എന്നാല്‍ ഇരുവര്‍ക്കും പരുക്കേറ്റതോടെ എല്ലാവരും നിരാശയിലായി.
എന്നാല്‍, പരുക്ക് മാറി കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ഇറങ്ങിയ ഡിവില്ലിയേഴ്‌സ് അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ടാണ് ആരാധകരെ സന്തോഷത്തിലാക്കിയത്.
മത്സരത്തില്‍ പതിനാറാം ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ബാംഗ്ലൂര്‍ 80 റണ്‍സിലെത്തിയതേ ഉണ്ടായിരുന്നുള്ളു. നാലു വിക്കറ്റും നഷ്‌ടമായിരുന്നു. റണ്‍റേറ്റ് ആറില്‍ താഴെ മാത്രം. എന്നാല്‍ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി ഡിവില്ലിയേഴ്‌സ് 30 പന്തില്‍ 38 പന്തുമായി ക്രീസിലുണ്ടായിരുന്നു.
തുടര്‍ന്ന് സ്റ്റോയിനിസ് എറിഞ്ഞ പതിനേഴാം ഓവര്‍ മുതല്‍ എബിയുടെ താണ്ഡവം ആരംഭിച്ചു. അദ്ദേഹത്തിന്റെ ഒരു സിക്‍സ് ഗ്രൌണ്ടിന് പുറത്താണ് വീണത്. ടീം നായകന്‍ ഷെയ്ന്‍ വാട്സണ്‍ പോലും വാ പൊളിച്ചുപോയി ഡിവില്ലിയേഴ്‌സിന്റെ ഷോട്ടുകള്‍ കണ്ട്. അതേസമയം, പഞ്ചാബ് നായകന്‍ ഗ്ലെന്‍ മാക്‍സ്‌വെല്ലിന്റെ മുഖത്ത് നിസഹായതയായിരുന്നു കാണാന്‍ കഴിഞ്ഞത്. 46 പന്തില്‍ 89 റണ്‍സുമായിട്ടാണ് എബി ഗ്രൌണ്ട് വിട്ടത്.