അമേരിക്കയിലെ പള്ളിയിൽ വെടിവെയ്പ്; ഗർഭിണിയും കുട്ടികളുമടക്കം 27 മരണം, നിരവധി പേർക്ക് പരുക്ക്

Webdunia
തിങ്കള്‍, 6 നവം‌ബര്‍ 2017 (08:11 IST)
അമേരിക്കയിലെ ടെക്‌സാസില്‍ ദേവാലയത്തിനു നേരെയുണ്ടായ വെടിവെയ്പ്പിൽ 27 പേർ മരിച്ചു. നിരവധി ആളുകൾക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരിൽ ഗർഭിണിയും കുട്ടികളും അടങ്ങും. പരിക്കേറ്റവിൽ ചിലരുടെ നില അതീവഗുരുതരമാണ്.
 
സതര്‍ലാന്‍ഡ് സ്പ്രിംഗ്‌സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ ഞായറാഴ്ച പ്രാദേശിക സമയം 11.30 നാണ് വെടിവെയ്പുണ്ടായത്. പള്ളിയില്‍ കര്‍മ്മങ്ങള്‍ നടന്നുകൊണ്ടിരിക്കെയായിരുന്നു ആക്രമണം നടന്നത്.
 
കറുത്ത വസ്ത്രം ധരിച്ചെത്തിയ യുവാവാണ് ആക്രമണം നടത്തിയത്. പള്ളിയിലേക്ക് നടന്നു കയറിയ ഇയാള്‍ ആളുകള്‍ക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു. ഡെവിന്‍ പി കെല്ല എന്ന 26 കാരനാണ് ഇതെന്ന് പിന്നീട് പൊലീസ് തിരിച്ചറിഞ്ഞു. ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article