പ്രകൃതിവാതക പൈപ്പ്‌ലൈന്‍ ഉപയോഗിച്ച് ഗൾഫ് രാജ്യങ്ങളിൽ ജീവിച്ച തീവ്രവാദികളാണ് ഇപ്പോൾ ജനങ്ങൾക്കിടയിൽ ഭീതിപരത്തുന്നത്: പി ജയരാജന്‍

ശനി, 4 നവം‌ബര്‍ 2017 (16:39 IST)
ഗെയില്‍ സമരത്തിനും സമരക്കാര്‍ക്കുമെതിരെ വിമര്‍ശനവുമായി സിപി‌എം നേതാവ് പി ജയരാജന്‍. പ്രകൃതിവാതക പൈപ്പ്‌ലൈന്‍ ഉപയോഗിച്ച് ഗൾഫ് രാജ്യങ്ങളിൽ ജീവിതം കഴിച്ച എസ് ഡി പി ഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനയില്‍ പെട്ടവരാണ് ഇപ്പോൾ ജനങ്ങൾക്കിടയിൽ ഭീതിപരത്തി കലാപത്തിന് ഇറങ്ങാന്‍ പ്രേരിപ്പിക്കുന്നതെന്ന് ജയരാജന്‍ പറയുന്നു. നാടിന്റെ വികസനത്തിന് നേരെ പുറം തിരിഞ്ഞു നിൽക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രാകൃതന്മാർക്കെതിരെ ജനബോധം ഉണർത്താൻ പരിശ്രമിക്കുമ്പോൾ അതിനെ പരാജയപ്പെടുത്തുന്നതിനും മതവിശ്വാസികളെ വഴിതെറ്റിക്കാനുമാണ് ഈ തീവ്രവാദികൾ ഇപ്പോൾ നുണ പ്രചരണവുമായി രംഗത്ത് വന്നിരിക്കുന്നതെന്നും തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പറഞ്ഞു.
 
പോസ്റ്റ് വായിക്കാം:

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍