ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക കള്ളൻ കൊണ്ടുപോയി

Webdunia
വ്യാഴം, 4 ജനുവരി 2018 (11:27 IST)
ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ‘വോഡ്ക’ മോഷണം പോയി. 1.3 മില്യണ്‍ യുഎസ് ഡോളർ വില വരുന്ന വോഡ്കയാണ് ഡെന്മാർക്കിലെ ബാറിൽനിന്ന് മോഷ്ടാക്കൾ അടിച്ചു മാറ്റിയത്. 
 
കോപ്പൻഹേഗനിലുള്ള കഫേ 33 ബാറിലാണ് മോഷണം നടന്നത്. മൂന്ന് കിലോയോളം സ്വർണവും പ്ലാറ്റിനവും ഡൈമണ്ടുകളും ഉപയോഗിച്ചാണ് ഇതിന്‍റെ കുപ്പി നിര്‍മ്മിച്ചിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article