മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ തുടങ്ങിയ തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍. അടിമാലിയിലാണ് സംഭവം നടന്നത്. മദ്യപിക്കാന്‍ പണം നല്‍കിയില്ലെന്ന കാരണത്താല്‍ അമ്മാവൻ മരുമകനെ കൊലപ്പെടുത്തുകയായിരുന്നു. ചാറ്റുപാറക്കുടി സ്വദേശിയായ ശശിയാണ് കൊല്ലപ്പെട്ടത്.