വൈദ്യുതാഘാതമേറ്റാണ് നേഹ മരിച്ചതെന്നായിരുന്നു ദിനേശ് അയൽവാസികളോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. എന്നാൽ നേഹയുടെ മൃതദേഹത്തില്‍ കണ്ടെത്തിയ മുറിവുകളും ദിവസങ്ങൾക്ക് മുമ്പ് അവര്‍ സഹോദരന് അയച്ച മെസേജുകളുമാണ് സംശയത്തിനിടയാക്കിയത്. തുടർന്ന് ദിനേശിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് മരണത്തിലെ ദുരൂഹത നീങ്ങിയത്.
രണ്ടര വർഷം മുമ്പായിരുന്നു എൽഐസി ഏജന്റായ ദിനേശിന്റേയും നേഹയുടേയും വിവാഹം. തുടര്‍ന്ന് ബഗൽപൂരിലെ സംപ്രീത് അപ്പാർട്ട്മെന്റ്സിലാണ് ഇവര്‍ താമസിച്ചിരുന്നത്. എന്നാൽ അടുത്തകാലത്താണ് ഇരുവരുടെയും ദാമ്പത്യജീവിതത്തിൽ ചില പ്രശ്നങ്ങളുണ്ടായത്. സ്ത്രീധനവും ദിനേശിന് മറ്റൊരു സ്ത്രീയുമായുള്ള അടുപ്പവുമാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്ന് ബന്ധുക്കൾ പറയുന്നു
ഡിസംബർ 10 ഞായറാഴ്ച വൈകീട്ടാണ് നേഹയെ അപ്പാർട്ട്മെന്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. എന്നാൽ നേഹയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സഹോദരനും മാതാപിതാക്കളും പരാതി നല്‍കുകയായിരുന്നു. തുടർന്ന് ദിനേശ് രാജക്കിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ഇതോടെയാണ് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന കാര്യം വ്യക്തമായത്.