ഈചിത്രത്തിന്റെ ഞെട്ടലില്‍ നിന്ന് പാക്കിസ്ഥാന് രക്ഷയില്ല: ഇന്ത്യയോടുള്ള പരാജയം സമ്മതിക്കുന്ന പാക്കിസ്ഥാന്റെ ചിത്രം പങ്കുവച്ച് അഫ്ഗാനിസ്ഥാന്‍ വൈസ് പ്രസിഡന്റ്
ഇന്ത്യയോടുള്ള പരാജയം സമ്മതിക്കുന്ന പാക്കിസ്ഥാന്റെ ചിത്രം പങ്കുവച്ച് അഫ്ഗാനിസ്ഥാന്‍ വൈസ് പ്രസിഡന്റ്ും മുന്‍ ദേശീയ സുരക്ഷ വിഭാഗം തലവനുമായ അമറുള്ള സലേയ. പാക്കിസ്ഥാനെ പരിഹസിച്ചുകൊണ്ടാണ് ട്വിറ്ററില്‍ അദ്ദേഹം ചിത്രം പങ്കുവച്ച് കുറിപ്പെഴുതിയത്. 1971 ലെ യുദ്ധത്തില്‍ ഇന്ത്യക്ക് മുന്നില്‍ പാക്കിസ്ഥാന്‍ കീഴടങ്ങുന്നതിന്റെ ചിത്രമാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
അഫ്ഗാനിസ്താനില്‍ താലിബാന് ആയുധങ്ങളും സഹായവും നല്‍കുന്നത് പാക്കിസ്ഥാനാണ്. താലിബാനും ഭീകരതയും ഈ ചിത്രത്തിന്റെ ഞെട്ടലില്‍ നിന്ന് രക്ഷപ്പെടുത്തില്ലെന്നും അഫ്ഗാനിസ്ഥാന്റെ ചരിത്രത്തില്‍ ഇത്തരമൊരു ചിത്രമില്ലെന്നും അദ്ദേഹം പറഞ്ഞു.